സൗജന്യ ഡിജിറ്റല്‍ പരിശീലനവുമായി 'Digi Saksham' പ്രോഗ്രാം


മൈക്രോസോഫ്റ്റ്, ആഗാഖാൻ റൂറൽ സപ്പോർട്ട് പ്രോഗ്രാം ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വിവിധ തൊഴിലുകൾക്കായി അടിസ്ഥാന സാങ്കേതികവിദ്യയിൽ സൗജന്യപരിശീലനം നൽകാൻ കേന്ദ്രസർക്കാരിന്റെ 'Digi Saksham' പദ്ധതി. താത്പര്യമുള്ളവർ തൊഴിൽ മന്ത്രാലയത്തിന്റെ നാഷണൽ കരിയർ സർവീസ് പോർട്ടലിൽ (www.ncs.gov.in)രജിസ്റ്റർ ചെയ്യണം. 

18 വയസ്സിനു മുകളിലുള്ളവർക്കും പത്ത്, 12 ക്ലാസുകൾ പാസായവർക്കും ഐ.ടി.ഐ., ഡിപ്ലോമ, ബിരുദധാരികൾക്കുമൊക്കെ പ്രയോജനപ്പെടുത്താം.

പരിശീലനം പൂർത്തിയാക്കിയവർക്ക് സാക്ഷ്യപത്രം, തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയുണ്ടാകും. ആദ്യവർഷം മൂന്നു ലക്ഷം പേർക്കെങ്കിലും പരിശീലനം നൽകും.

ജാവാ സ്ക്രിപ്റ്റ്, ഡേറ്റ വിഷ്വലൈസേഷൻ, അഡ്വാൻസ് എക്സൽ, പവർ ബി., എച്ച്.ടി.എം.എൽ., പ്രോഗ്രാമിങ് ലാംഗ്വേജ്, സോഫ്റ്റ്വേർ ഡെവലപ്മെന്റ് അടിസ്ഥാനം, കോഡിങ് ഇൻട്രൊഡക്ഷൻ തുടങ്ങിയവയിലാണ് പരിശീലനം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق