Update: Higher Secondary School Teachers Transformation Programme (HSSTTP Training) 2022-23 notification published. Last date for submitting application : 28-11-2022, 4PM.
ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് ഹയർസെക്കൻഡറി അധ്യാപകർക്കായി ഇൻസർവീസ് പരിശീലന പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. മികച്ചതും ഗുണനിലവാരമുള്ളതുമായ അക്കാദമിക് അനുഭവം നൽകിക്കൊണ്ട് ഹയർസെക്കൻഡറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് അധ്യാപകരെ ശാക്തീകരിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. വർക്ക്ഷോപ്പുള്ള മുഴുവൻ സമയ റെസിഡൻഷ്യൽ കോഴ്സാണിത്. ഗവേഷണ പരിപാടികൾ, അതിഥി പ്രഭാഷണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, ലാബ്, ലൈബ്രറി പ്രവർത്തനങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, വിനോദ പരിപാടികൾ, അവതരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അധ്യാപക പരിവർത്തന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
HSSTTP: In-service Training for Higher Secondary Teachers Empowerment circular dtd 18.10.2022
വേദികൾ : പി.ജി പഠനകേന്ദ്രങ്ങളുള്ള സംസ്ഥാനത്തെ അറിയപ്പെടുന്ന കോളേജുകളാണ് പഠനകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും ലൈബ്രറി, ലബോറട്ടറി, മൾട്ടിമീഡിയ സൗകര്യങ്ങൾ എന്നിവയുടെ വിനിയോഗം തുടങ്ങിയ ആനുകൂല്യങ്ങൾ ട്രെയിനികൾക്ക് ലഭിക്കും.