സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച്‌ 27മുതൽ

രാജ്യത്തെ അർദ്ധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (സിആർപിഎഫ്) കോൺസ്റ്റബിൾ തസ്തികളിലേക്ക് അപേക്ഷിക്കാൻ അവസരം. ടെക്നിക്കൽ/ട്രേഡ്സ്മാൻ വിഭാഗങ്ങളിലായി ആകെ 9223 ഒഴിവുകളുണ്ട്. പത്താം ക്ലാസ് വിജയിച്ച സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ http://crpf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജനറൽ, ഒബിസി വിഭാഗക്കാർക്കു 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗക്കാർക്കും സ്ത്രീകൾക്കും വിമുക്തഭടന്മാർക്കും ഫീസ് അടയ്‌ക്കേണ്ടതില്ല. നെറ്റ് ബാങ്കിങ് / യുപിഐ / ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് മുഖേന ഫീസ് അടയ്ക്കാം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

വനിതകൾക്കുള്ള ഒഴിവുകൾ ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർ വുമൺ, ഹെയർ ഡ്രസർ, സഫായ്ക,സഫായ, രംചാരി

പുരുഷന്മാർക്കുള്ള ഒഴിവുകൾ ഡ്രൈവർ, മോട്ടർ മെക്കാനിക്- വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടൈലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, രംചാരി, മേസൺ, പ്ലമർ, ഇലക്ട്രിഷ്യൻ.

ശമ്പളം: പേ ലെവൽ 3 (21,700-69,100)
പ്രായം: കോൺബിൾ (ഡ്രൈവർ): 2023
ഓഗസ്റ്റ് ഒന്നിന് 21മുതൽ 27 വയസ് വരെ. മറ്റു തസ്തികകൾക്ക് 2023 ഓഗസ്റ്റ് ഒന്നിന്
18 മുതൽ 23 വയസ് വരെ. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗ
ക്കാർക്ക് 5 വർഷവും ഒബിസിക്കും വിമുക്തഭടന്മാർക്കും 3 വർഷവും ഇളവുണ്ട്.

ശാരീരിക യോഗ്യത പുരുഷൻ
ഉയരം170 സെ.മീ, നെഞ്ചളവ്
80-85 സെ.മീ, തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം

ശാരീരിക യോഗ്യത വനിതകൾ
ഉയരം: 157 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികമാവണം.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, രേഖ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق