2025-26 അദ്ധ്യയന വർഷത്തെ സർക്കാർ,സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ മെയ് 14 മുതൽ ജൂൺ 7 വരെ സമർപ്പിക്കാവുന്നതാണ്.
Name of Degree Course:
1. Bachelor of Science in Nursing [B.Sc. Nursing]
2. Bachelor of Science- Medical Laboratory Technology [B.Sc. (M.L.T)]
3. Bachelor of Science -Perfusion Technology [B.Sc. Perfusion Technology]
4. Bachelor of Science- Optometry[B.Sc. Optometry]
5. Bachelor of Physiotherapy [B.P.T]
6. Bachelor in Audiology and Speech Language Pathology [B.A.S.L.P]
7. Bachelor of Cardio Vascular Technology[B.C.V.T.]
8. Bachelor of Dialysis Technology[B.Sc. D.T]
9. Bachelor of Occupational Therapy [BOT]
10. Bachelor of Medical Imaging Technology
11. Bachelor of Radio Therapy Technology
12. Bachelor of Neuro Technology
13. Bachelor of Nuclear Medicine
14. Bachelor of Science -Medical Biochemistry
15. Bachelor of Prosthetics and Orthotics
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിന് 800 രൂപ, എസ്. സി. എസ്. റ്റി വിഭാഗത്തിന് 400 രൂപ
അപേക്ഷ ഫീസ് ഓൺലൈൻ ആയോ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ചെല്ലാൻ
ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖാ വഴിയോ മെയ് 14 മുതൽ ജൂൺ 4 വരെ ഫീസ്
ഒടുക്കാവുന്നതാണ്.
Email Id : lbstvpm@gmail.com
Contact Numbers : General: 0471-2324396. Allotment: 0471-2560363, 2560364, Mob:9400977754
അപേക്ഷ പരിശോധിക്കുമ്പോൾ അവരുടെ ക്ലെയിമിന് സാധുവായ രേഖ അല്ല അപ്‌ലോഡ് ചെയ്തിരിക്കുന്നതെങ്കിൽ ക്ലെയിം /അപേക്ഷ താത്ക്കാലികമായി നിരസിക്കുന്നതായിരിക്കും. അപേക്ഷകരുടെ അപേക്ഷ പരിശോധിച്ചതിനു ശേഷമുള്ള സ്റ്റാറ്റസ് അപേക്ഷകരുടെ ലോഗിൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ അത് ലോഗിൻ ചെയ്തു പരിശോധിക്കേണ്ടതാണ്. അതിൽ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ വാങ്ങിവയ്ക്കുക. തിരുത്തൽ സമയത്തു അപ്‌ലോഡ് ചെയ്യാവുന്നതാണ്. തിരുത്തൽ സമയത്തു അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപ്ലിക്കേഷൻ നിരസിക്കുന്നതാണ്. തിരുത്തൽ സമയം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.