സ്നേഹമുള്ളവരെ, ബഹുമാന്യരേ,
എല്ലാ മുഖങ്ങളും മനസ്സിലുണ്ട്......
കാലമെത്ര മാറ്റം വരുത്തിയാലും അന്നുള്ള മുഖ ശോഭ മനസ്സിൽ നിന്നും കെട്ടു പോകില്ലെന്ന് അറിയിക്കട്ടെ......
സ്കൂൾ സ്ഥാപിതമായിട്ട് 138 വർഷവും, VHSE വിഭാഗം 25 വർഷവും പൂർത്തീകരിക്കുകയാണ്. സിൽവർ ജൂബിലി വർഷം.
25 വർഷത്തോളം ഞങ്ങളെ സ്നേഹിച്ച ഞങ്ങൾ സ്നേഹിച്ച എല്ലാ ശിഷ്യഗണങ്ങളെയും ചേർത്തുവെച്ച് ഒരു ഗംഭീര പരിപാടി ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്.
2026 മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം നിങ്ങളെ എല്ലാവരെയും വിളിച്ച് വിപുലമായ ഒരു ആഘോഷം നടപ്പിലാക്കണം.
അതിനു മുന്നോടിയായി, ചില മുന്നൊരുക്കങ്ങളുടെ ഭാഗമായി.......
സ്കൂൾ നവീകരണവുമായി ബന്ധപ്പെട്ട് ചില നടപടികൾ മുന്നോട്ടു പോവുകയാണ്.
പല ബാച്ചുകളും പല വിദ്യാർത്ഥികളും എന്നെ ബന്ധപ്പെട്ട് സ്കൂളിന്റെ അക്കാദമിക / നോൺ അക്കാദമിക കാര്യങ്ങളിൽ... സ്കോളർഷിപ്പ് ആയിട്ടോ മറ്റഎന്തെങ്കിലും ചെയ്തു തരണമോ സാർ എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളിൽ നിന്നും ഒന്നും പ്രതിഫലമായിട്ട് വാങ്ങാൻ ആഗ്രഹിക്കാത്ത ഒരു അധ്യാപകനെന്ന നിലയിൽ അത്തരം എല്ലാ ആവശ്യങ്ങളെയും ഞാൻ നിരാകരിച്ചിട്ടുമുണ്ട്. അതിനൊരു കാരണമുണ്ട് മക്കളെ...
എനിക്ക് സമ്മാനങ്ങൾ ഒക്കെ കുട്ടികൾ തരുമായിരുന്നു. ഞാൻ അതൊക്കെ നിരസിക്കുന്ന സമയത്തും ഞാൻ പഠിപ്പിച്ച ഒരു വിദ്യാർത്ഥിയുടെ എൻ്റെ ശിഷ്യനായിരുന്ന അനുജൻ എനിക്കൊരു വാച്ച് കൊണ്ടുവന്നു തന്നു. ഞാനത് നിരസിക്കാൻ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞത് സാറേ സാർ ഉദ്ദേശിച്ചത് ഞങ്ങൾ തരുമ്പോൾ നിരസിക്കും എന്നല്ലേ ? ഇത് പൂർവ വിദ്യാർത്ഥി തന്നത്. അത് സ്വീകരിക്കണമെന്നാണ്.
മനസ്സിൽ ആ വാചകത്തെ ഉൾക്കൊണ്ടുകൊണ്ട് ഞാൻ അത് സ്വീകരിച്ചു.
ഒരു ദിവസം ഞാൻ റോഡിൽ കൂടെ പോകുമ്പോൾ വയസ്സനായ ഒരു മനുഷ്യൻ കഠിനമായ ഒരു ജോലി ചെയ്യുന്നത് കണ്ടു. ഞാൻ എൻ്റെ കാറ് നിർത്തി ആ ജോലി മുഴുവൻ അദ്ദേഹത്തിനു വേണ്ടി ചെയ്തുകൊടുത്തു.
അതിനുശേഷം തൊട്ടടുത്ത വീട്ടിൽ പോയി കൈകാലുകൾ കഴുകുന്ന സമയത്തോ, ജോലിചെയ്യുന്ന സമയത്തോ ആ വാച്ച് ഞാൻ ഊരിവെച്ച് മടങ്ങിപ്പോന്നു.
വാച്ച് നഷ്ടപ്പെട്ടു എന്നറിഞ്ഞ സമയം ഞാനത് അന്വേഷിച്ചുപോയി, പക്ഷേ എനിക്കത് കണ്ടെടുക്കുവാൻ സാധിച്ചില്ല. (നീ എന്നോട് ക്ഷമിക്കണം )
അന്നുമുതൽ ഞാൻ മനസ്സിലാക്കി; വിദ്യാർഥികളിൽ നിന്നും സമ്മാനങ്ങൾ സ്വീകരിക്കരുത് എന്ന എൻ്റെ മുൻ തീരുമാനം ശരിയായിരുന്നുവെന്നു.
അതുകൊണ്ട് ഇന്നേവരെ ഒരു രൂപ പോലും ആരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല.
പക്ഷേ ഇപ്പോൾ സ്കൂളിന്റെ 25 വർഷങ്ങൾക്കു ശേഷമുള്ള രൂപമാറ്റം ....
25 വർഷങ്ങൾക്കു മുമ്പ് തന്നെ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റാത്തിന്റെ കുറ്റബോധത്തിൽ നിന്നും നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
ഒരു പദ്ധതി വിഭാവനം ചെയ്യുന്നത് അടുത്ത പത്ത് വർഷത്തേക്ക് ആകണം എന്നുള്ള ഒരു നിഗമനടിസ്ഥാനത്തിലാണ് അക്കാഡമിക് മാസ്റ്റർ പ്ലാൻ മനസിലുള്ളത് വരച്ചത്. ചില അനാവശ്യങ്ങളുടെ സമാഹാരമാണോ എന്ന് ചിലർ തെറ്റിദ്ധരിച്ചേക്കാം.
അതിൽ നിന്നും ഈ കാലഘട്ടത്തിന്... ഈ രണ്ടോ മൂന്നോ വർഷത്തേക്ക്... അടുത്ത അഞ്ചുവർഷത്തേക്ക് വേണ്ടത് മാത്രം കണ്ടെടുക്കാൻ സാധിച്ചാൽ ഫലദായകമായിരിക്കും എന്നാണ് എൻ്റെ വിശ്വാസം.
ഏതൊരു ഗ്രാമവാസിക്കും നഗരവാസി ആസ്വദിക്കുന്ന പലതും സ്വന്തമാക്കാനുള്ള അവകാശമുണ്ട്. ആ തിരിച്ചറിവിലാണ് പത്തു വർഷത്തേക്കുള്ള ഒരു പ്ലാൻ തയ്യാറാക്കുന്നത്.
സ്കൂളുമായി ബന്ധപ്പെട്ട ഒരു മാസ്റ്റർ പ്ലാൻ നിങ്ങളുടെ മുമ്പിൽ വെക്കുകയാണ്.
Full Master Plan 2025
ഒപ്പം ഉണ്ടാകും എന്ന വിശ്വാസത്തിൽ നിന്നാണ് അത്.
നമുക്കുരുമ്മിച്ചു അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റും. സിൽവർ ജൂബിലി നടക്കും.
വിജയം നമുക്ക്... എനിക്ക്.... സുനിശ്ചിതമാണ്.
നിങ്ങളുടെ സംഗ്രാമ ധീരതയ്ക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു.
കൂടെയുണ്ടാകും ഞാനും നീയും. ഉറപ്പോടെ
സൈമൺ മാഷ്