സ്കിൽ ഫെസ്റ്റിൽ ഇരിഞ്ഞാലക്കുട ഗേൾസ്‌ ഓവറോൾ ചാമ്പ്യൻമാർ


ജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ച് ചാവക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന തൃശൂർ മേഖലാ സ്കൂൾ സ്കിൽ ഫെസ്റ്റിൽ ഇരിഞ്ഞാലക്കുട ഗവ: വിഎച്ച്എസ് സ്കൂൾ ഗേൾസ് ഓവറോൾ ചാമ്പ്യൻമാരായി. 

വൊക്കേഷണൽ ഹയർ സെക്കന്ററി എൻ.എസ് ക്യൂ.എഫ് കോഴ്സുകളിലെ വിദ്യാർത്ഥികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ആർജ്ജിച്ച തൊഴിൽ നൈപുണിയുടെ പ്രദർശന വിപണന മേള ആകർഷകമായി. ഇന്നോ വിഷൻ, സ്കിൽ ക്രാഫ്റ്റ്, സ്കിൽ സെർവ്, തത്സമയ മത്സരങ്ങൾ എന്നീ ഇനങ്ങളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 

വിദ്യാർത്ഥികൾ അദ്ധ്യാപകർ പങ്കെടുത്ത ലൈവ് മ്യൂസിക് വിവിധ കലാപരിപാടികളുടെ  പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 18 സ്കൂളുകൾ പങ്കെടുത്തു.

കരിയർ ഗൈഡൻസ് & കൗൺസിലിങ്ങ് സെല്ലിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധർ പങ്കെടുത്ത കരിയർ ഫെസ്റ്റിലും, നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെൽഫി ബൂത്ത്, ലഹരി വിരുദ്ധ സിഗ്‌നേചർ ക്യാമ്പയിൽ എന്നിവയിലും വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തമുണ്ടായി.

മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്ന സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എൽഎ ഉദ്ഘാടനം ചെയ്തു.എൻ.കെ അക്ബർ എം എൽ എ അധ്യക്ഷനായി. കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നിർവ്വഹിച്ചു.. മുഖ്യാതിഥിയായി വിദ്യാഭ്യാസ ഉപഡയറക്ടർപി.എം.ബാലകൃഷ്ണൻ,  കൺവീനർ സൈമൺ ജോസ്, ഷൈൻ കെ.വി എന്നിവർ നേതൃത്വം നൽകി 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق