സേ പരീക്ഷ 19 മുതല്‍

Unknown
എസ്.എസ്. എല്‍.സി പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ 19 മുതല്‍ 23 വരെ നടക്കും. അപകടത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാതെയിരുന്ന കുട്ടികള്‍ക്കും സേ പരീക്ഷ എഴുതാന്‍ സാധിക്കും.

അറക്കുളം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശില്‍പ അനിലിന് വാഹനാപകടത്തെ തുടര്‍ന്നു പരീക്ഷ എഴുതാന്‍ സാധിക്കാത്ത കാര്യം ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പേര് എടുത്തു പറയാതെ മന്ത്രി പത്രത്തില്‍ വന്ന വാര്‍ത്ത ചൂണ്ടികാട്ടിയാണ് സേ പരീക്ഷ എഴുതാ ന്‍ സാധിക്കുമെന്ന് അറിയിച്ചത്.

Post a Comment