എസ്. എസ്.എല്‍.സി പരീക്ഷയില്‍ 91.92 ശതമാനം

Unknown

കഴിഞ്ഞ എസ്. എസ്.എല്‍.സി പരീക്ഷയില്‍ 91.92 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4,46,626 പേരാണ് ഇക്കുറി പരീക്ഷയ്ക്കിരുന്നത്. ഇതില്‍ 4,10,348 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടു ണ്ട്.ഏറ്റവും കൂടുതല്‍ ഉപരിപഠന യോഗ്യരെ സൃഷ്ടിച്ചത് കണ്ണൂര്‍ ജില്ലയാണ്. ഇവിടെ പരീക്ഷയ്ക്കിരുന്ന 34,525 പേരില്‍ 33,432 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. ശ തമാനം 96.83. രണ്ടാം സ്ഥാനം കോട്ടയത്തിനാണ്. ഇവിടെ പരീക്ഷയെഴുതിയ 23,765 പേരില്‍ 22,827 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. ശതമാനം 95. 93. പാലക്കാട് ജില്ലയാണ് പിന്നില്‍. ഇവിടെ പരീക്ഷയ്ക്കിരുന്ന 38,224 പേരില്‍ 32,117 പേര്‍ക്കേ യോഗ്യരാകാന്‍ കഴിഞ്ഞുള്ളു. ശതമാനം 84.02.

7073 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 6480 ആയിരുന്നു. 17,527 പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഇതുപക്ഷേ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 8,697 പേര്‍ക്ക് കഴിഞ്ഞവര്‍ഷം എ ഗ്രേഡ് ലഭിച്ചിരുന്നു. ഈ വര്‍ഷം, ഏറ്റവും താഴെത്ത ഗ്രേഡായ ഇ ഗ്രേഡില്‍ 222 പേര്‍ മാത്രമേയുള്ളു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചമാണ്. കഴിഞ്ഞ വര്‍ഷം ഇവരുടെ എണ്ണം 562 ആയിരുന്നു.

30,392 പേര്‍ക്ക് ബി പ്ലസും, 47,705 പേര്‍ക്ക് ബി യും 70,286 പേര്‍ക്ക് സി പ്ലസും 1,05,265 പേര്‍ക്ക് സി യും 1,32,100 പേര്‍ക്ക് ഡി പ്ലസും 34,536 പേര്‍ക്ക് ഡി ഗ്രേഡും ലഭിച്ചിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍ 147 പേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. പട്ടിക വര്‍ഗവിഭാഗത്തില്‍ മൂന്നു പേര്‍ക്കാണ് എ പ്ലസ് ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചവര്‍ തൃശൂര്‍ ജില്ലയിലാണ്. 402. ഇവിടെ 37463 പേരാണ് പരീക്ഷ എഴുതിയത്.

ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് മലയാളം രണ്ടാം പേപ്പറിനാണ്. 1,87,994 പേര്‍ക്ക് എ.പ്ലസ് ലഭിച്ചു. അതുകഴിഞ്ഞാല്‍ മലയാളം ഒന്നാം പേപ്പറിനും. ഫിസിക്സിനാണ് ഏറ്റവും കുറവ്. 28,789 പേര്‍ക്ക് മാത്രമേ എ പ്ലസ് നേടാന്‍ കഴിഞ്ഞുള്ളു.

703 സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. അണ്‍എയ്ഡഡ് സ്കൂളുകളാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. തൊട്ടുപിന്നില്‍ എയ്ഡഡ് സ്കൂളുകളും.

സര്‍ക്കാര്‍ സ്കൂളുകള്‍ ഏറ്റവും പിന്നിലാണ്. 289 അണ്‍എയ്ഡഡ് സ്കൂളുകള്‍ മുഴുവന്‍ പേരേയും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യരാക്കിയപ്പോള്‍ എയ്ഡഡ് മേഖലയില്‍നിന്ന് 266 സ്കൂളുകള്‍ ഇവര്‍ക്ക് പിന്നിലെത്തി. 148 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമേ ഈ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളു.

ഇക്കുറി ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച രണ്ടു സ്കൂളുകളാണ് ഉള്ളത്. രണ്ടും സര്‍ക്കാര്‍ സ്കൂളുകളാണെന്ന പ്രത്യേകതയും ഉണ്ട്.

ഇവര്‍ക്ക് 50 ശതമാനത്തിന് താഴെ വിദ്യാര്‍ഥികളെ മാത്ര മേ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരാക്കാന്‍ കഴിഞ്ഞുള്ളു. ഗവ. ഹൈസ്കൂള്‍ കുറ്റിപ്ലാങ്ങാട്- ശതമാനം-33.33 ശതമാനം, കവറത്തി ഹൈസ്കൂള്‍-45 ശതമാനം.

ഈ വര്‍ഷത്തെ സേ പരീക്ഷ മേയ് 19 മുതല്‍ 23 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യ നിര്‍ണയത്തിനും 23-നു മുന്‍പ് അ പേക്ഷ സമര്‍പ്പിക്കണം.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment