സേ, ഇപ്രംവൂമെന്‍റ് പരീക്ഷകള്‍

Unknown
സേ, ഇപ്രംവൂമെന്‍റ് പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കും. അപേക്ഷിക്കാനുള്ള അവസാനതീയതി മെയ് 28. ഈ വര്‍ഷം ആദ്യമായി പരീക്ഷ എഴുതി ഏതെങ്കിലും വിഷയങ്ങളില്‍ ഡി പ്ലസ് ഗ്രേഡെങ്കിലും നേടാന്‍ സാധിക്കാത്തവര്‍ക്ക് ആ വിഷയങ്ങളില്‍ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

2007, 2008 വര്‍ഷങ്ങളില്‍ പുതിയ സ്കീമില്‍ പരീക്ഷ എഴുതുകയും എന്നാല്‍ 2009ല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുകയും എഴുതുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിന് മാത്രം ഡി പ്ലസ് എങ്കിലും ലഭിക്കാന്‍ ബാക്കിയുണ്െടങ്കില്‍ അവര്‍ക്കും സേ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പഴയ സ്കീമില്‍ പരീക്ഷ എഴുതിയവര്‍ക്ക് ഈ അനുകൂല്യം ഉണ്ടായിരിക്കു ന്നതല്ല.

എല്ലാവിഷയങ്ങള്‍ക്കും ഡിപ്ലസ് ഗ്രേഡോ അതിനുമുകളിലുള്ള ഗ്രേഡോ ലഭിച്ചവര്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരുവിദ്യാര്‍ഥി ഓരേ സമയം സേ പരീക്ഷയ്ക്കും ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്കും അപേ ക്ഷി ക്കാ ന്‍ പാടില്ല. സേ പരീക്ഷയ്ക്ക് 100 രൂപയും ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് 400 രൂപയുമാണ് ഓരോ പേപ്പറിനും ഫീസ്. സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് തിയറി പരീക്ഷമാത്രം എഴുതിയാല്‍ മതി.

അവര്‍ക്ക് നേരത്തെ ലഭിച്ച നിരന്തര മൂല്യനിര്‍ണയ സ്കോറും പ്രായോഗിക പരീക്ഷയ്ക്ക് ലഭിച്ച സ്കോറും നിലനിര്‍ത്തും. പ്രായോഗിക പരീക്ഷയ്ക്ക് നേരത്തെ ഹാജരാകാത്ത വിദ്യാര്‍ഥികള്‍ക്കു പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. അവര്‍ ഓരോ പേപ്പറിനും 25 രൂപ അധികഫീസ് നല്‍കേണ്ടതാണ്.

സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് തങ്ങള്‍ പരീക്ഷ എഴുതിയ സെന്‍ററിലാണ് വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോമും മറ്റുവിവരങ്ങളും സ്കൂളുകളില്‍ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ അപേക്ഷയും ഫീസും ഡയറക്ടറേറ്റില്‍ സ്വീകരിക്കുന്നതല്ല. അവസാനതീയതി കഴിഞ്ഞുള്ള അപേക്ഷയും പരിഗണിക്കുന്നതല്ല.

പുനര്‍മുല്യനിര്‍ണയം.

വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ക്കു ലഭിച്ച സ്കോറില്‍ പരാതിയുണ്െടങ്കില്‍ പുനര്‍മുല്യനിര്‍ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ പരീക്ഷാസെക്രട്ടറിയ്ക്ക് നേരിട്ടാണ് നല്‍കേണ്ടത്. അപേക്ഷിക്കാനുള്ള അവസാനതീയതി മെയ് 28നാണ്.

അവസാന തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകളും, അപൂര്‍ണവും അവ്യക്തവുമായ അപേക്ഷകളും സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോമുകളുടെ മാതൃക സ്കൂളുകളില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 400രൂപയും ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 75 രൂപയുമാണ് ഓരോ പേപ്പറിനും ഫീസ്.

സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 26നകം സ്കൂളുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്െടന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ക്ക് ലിസ്റ്റുകളുടെ കോപ്പി മെയ് 12 മുതല്‍ തന്നെ ഇന്‍റര്‍നെറ്റില്‍ നിന്നും ഡൗ ണ്‍ലോഡ് ചെയ്തെടുക്കാം.

ഉപരിപഠനത്തിന് അന്യസംസ്ഥാനങ്ങളില്‍ പോകുന്നവര്‍ക്ക് പ്രോവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സംവിധാനം ഡയറക്ടറേറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ് ദേശസല്‍കൃത ബാങ്കില്‍ നിന്നും ജോയിന്‍റ് ഡയറക്ടര്‍( പരീക്ഷാവിഭാഗം), ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറത്തക്കവിധത്തില്‍ ഡിഡി എടുത്തയ്ക്കേണ്ടതാണ്.

പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുള്ള പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി പരീക്ഷാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്ക്കിന്‍റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഫോണ്‍ നന്പര്‍: 0471-2325225

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ