സ്കൂളുകളില് മധ്യവേനലവധി ഒന്നര മാസമായി കുറയ്്ക്കണമെന്നു ലിഡാ ജേക്കബ് കമ്മിഷന്. ചില ശനിയാഴ്ചകള് പ്രവൃത്തി ദിവസമാക്കണം. ലിഡാ ജേക്കബ് കമ്മിഷന്റെ അന്തിമ റിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിച്ചു. ഒന്നു മുതല് അഞ്ചാം ക്ലാസ് വരെ ഇരുനൂറായും ആറു മുതല് എട്ടാം ക്ലാസ് വരെ ഇരുനൂറ്റിയിരുപതായും അധ്യയന ദിവസങ്ങള് ക്രമീകരിക്കണം. സ്കൂള് സമയം ക്രമീകരിച്ചു പാഠ്യേതര വിഷയങ്ങള്ക്കു കൂടുതല് സമയം കണ്ടെത്തണം. ഗതാഗത ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില് സ്കൂള് സമയം മാറ്റണമെന്നും കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം കേരളത്തില് നടപ്പാക്കുന്നതിന്റെ പ്രായോഗികവശം പഠിക്കാന് നിയോഗിക്കപ്പെട്ട ലിഡാ കമ്മിഷന്. ഇന്നലെ മന്ത്രി എം.എ.ബേബിക്കു കൈമാറിയ അന്തിമ റിപ്പോര്ട്ടില് പറയുന്നു. അടുത്തവര്ഷം മുതല് അധ്യാപക നിയമനത്തിനു ടീച്ചര് എലിജിബിലിറ്റി ടെസ്റ്റ്(ടി.ഇ.ടി.) നടത്തണം. എന്.സി.ടി.ഇയുടെ മാര്ഗനിര്ദേശങ്ങള്ക്കനുസരിച്ചായിരിക്കും പരീക്ഷ. ഭാഷാധ്യാപകരുടെയും കല, കായികം, പ്രവൃത്തിപരിചയം വിഭാഗങ്ങളിലുളള അധ്യാപകരുടെയും മിനിമം യോഗ്യത ഡി.പി.ഐ. നിശ്ചയിക്കുന്ന വ്യവസ്ഥകള്ക്കനുസൃതമായിരിക്കും. നിലവിലുള്ള അധ്യാപകരെ യോഗ്യതാ പരീക്ഷയില്നിന്നൊഴിവാക്കി. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം സര്വീസില് കയറിയ അധ്യാപകര്ക്കു ടി.ഇ.ടി. ബാധകമാണ്. ഒന്നു മുതല് അഞ്ചു വരെ ക്ലാസുകളിലെ അധ്യാപകര്ക്കും ആറുമുതല് എട്ടുവരെ ക്ലാസുകളിലെ അധ്യാപകര്ക്കും വെവ്വേറെയാകണം പരീക്ഷ. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് അണ് എയ്ഡഡ് സ്കൂളുകള്ക്കു സ്ഥലപരിശോധനയില്ലാതെ അംഗീകാരം നല്കാം. 2000 ഏപ്രില് ഒന്നിനു മുമ്പു സ്ഥാപിച്ചതും 2000 ഏപില് ഒന്നു മുതല് തുടര്ച്ചയായി കുട്ടികളെ പത്താംക്ലാസിലെ പരീക്ഷയ്ക്ക്് ഇരുത്തിയിട്ടുളളതുമായ അണ്- എയ്ഡഡ് സ്കൂളുകള്ക്കായിരിക്കും അംഗീകാരം നല്കുക. എയ്ഡഡ് വിദ്യാലയങ്ങളിലെ സ്കൂള് മാനേജ്മെന്റ് കമ്മിറ്റിയുടെ അധ്യക്ഷന് സ്കൂള് മാനേജരായിരിക്കും. കരടു റിപ്പോര്ട്ടില് അധ്യക്ഷനെ രക്ഷാകര്ത്താക്കളില്നിന്നു തെരഞ്ഞെടുക്കണമെന്നാണു പറഞ്ഞിരുന്നത്. ന്യൂട്രീഷ്യന്, ശിശു മനഃശാസ്ത്രജ്ഞന്, നിര്മാണ പ്രവര്ത്തനങ്ങളിലെ സാങ്കേതിക വിദഗ്ധന് എന്നിവരെ കമ്മിറ്റിയില് ഉള്പ്പെടുത്താം. ഇവര്ക്കു വോട്ടവകാശമില്ല. അധ്യയനം മലയാളത്തിലായിരിക്കണം. |

പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും