സുഹൃത്തേ, നിന്നെ ഞാന്‍ അറിയുന്നു

Unknown
എനിക്കു നിന്നെയും നിനക്ക് എന്നെയും ഇനിയീ ജന്മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ എന്ന അറിയാത്ത തേങ്ങല്‍ മൗനമായി, പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊന്പരം ഒരു തലയാട്ടില്‍ ഒതുക്കി, വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ........മനസ്സറിയാനും മനസ്സറിഞ്ഞ് സ്നേഹിക്കാനും ഒരു സുഹൃത്ത്, അങ്ങിനെ ഒരു സുഹൃത്തിനെയാണല്ലോ ഏതാരാളും ജീവിതത്തില്‍ ഏറെ വിലമതിക്കുന്നത്. ഒരു കടലിനോളം ആഴമുണ്ട് ഉറ്റസുഹൃത്തിന്‍റെ മന സ്സിന്. പുറത്തറിയാതെ, പുറത്തറി ഞ്ഞാല്‍ തന്നെ വിസ്ഫോടനങ്ങള്‍ ഉണ്ടായേക്കാവുന്ന എത്രയോ രഹ സ്യങ്ങള്‍ സുഹൃത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ ഒളി ഞ്ഞുകിടക്കുന്നു.
മനസ്സ് തളരുന്പോള്‍ ആ ദുരന്തം ജീവിതത്തെ കീഴടക്കുന്പോള്‍ നമുക്ക് തല ചായ്ക്കാന്‍ ഒരു തോളിന്‍റെ ആ ശ്വാസം ചെറുതൊന്നുമല്ല. ഒരു സൗ ഹൃദം രണ്ടുേ പര്‍ക്കി ടയില്‍ വീണ് ഊഷ ്മളമാ കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമാകുന്ന സുഹൃത്ത് പ്രശ്നങ്ങളുടെ ചുഴിയി ലാകുന്പോള്‍ ആശ്വാസത്തിന് മറ്റൊ രാളെ തേടേണ്ടിവരുന്നുണ്േടാ? സ്വയം ചോദിച്ചുനോക്കു ഞാന്‍ ഒരു നല്ല സുഹൃത്താണോ നിങ്ങള്‍ക്ക് വേണ്ടത് ഒരു നല്ല സുഹൃത്തിനെയ ാണോ


നല്ല സുഹൃത്തിനെ എങ്ങനെ തെരഞ്ഞെടുക്കാം?
ഒരു സുഹൃത്തിനെ നമുക്ക് എവിടെ നിന്നും കിട്ടും. ഏതൊരാള്‍ക്കും ഒ ന്നില്‍ കൂടുതല്‍ സുഹൃത്തുക്കളുണ്ടാ കും. അവരോടെല്ലാം അയാള്‍ തന്‍റെ എല്ലാ കാര്യങ്ങളും പറയാറുണ്േടാ? ഇ ല്ല. അങ്ങനെ എന്തും പറയാവുന്ന ഒരാ ളെ ഉണ്ടാവൂ. പല സൗഹൃദങ്ങളും ആ രംഭത്തില്‍ ഉഷ്മളമാണെങ്കിലും പി ന്നീട് വേര്‍പിരിയലിന്‍റെ വക്കത്തെത്തു ന്നവയായിരിക്കാം. പലപ്പോഴും സു ഹൃത്തിനെ തെരഞ്ഞെടുക്കുന്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ ഒരു വേര്‍പിരി യലിന്‍റെ ആവശ്യം വരില്ല.
ഒരാളെയും ആദ്യത്തെ സംസാര ത്തിലോ കാഴ്ച്ചയിലോ മനസ്സിലാ ക്കാന്‍ ആവില്ല. അയാള്‍ക്ക് സംസാരി ക്കാന്‍ കൂടുതല്‍ അവസരം നല്‍കുക. ഏതാനും ദിവസത്തെ ഇടപെടലുകൊണ്ട് നിങ്ങള്‍ക്ക് അയാളെ തിരി ച്ചറിയാം. ജോലിയോ കുടുംബ മഹിമ യോ പണമോ ഒന്നും ഒരാളുടെ വ്യ ക്തിത്വത്തിന്‍റെ മാനദണ്ഡമല്ല എന്ന റിഞ്ഞിരിക്കണം. പെരുമാറ്റം, സത്യ സന്ധത, വിശ്വസ്തത എന്നിവയു ണ്െടങ്കില്‍ നിങ്ങള്‍ക്ക് വേറൊന്നും നോക്കാതെ അയാളെ സുഹൃത്താ ക്കാം.

ഇവന്‍ (ഇവള്‍) എനിക്കാരാണ്?
ഇവന്‍ (ഇവള്‍) എനിക്കാരാണ്?

വെറും ഒരു സുഹൃത്ത് മാത്രമോ വല്ലപ്പോഴും ഈ ചോദ്യം സ്വയം ചോ ദിക്കുക. ഉത്തരം ഇനി പറയുന്നതൊ ക്കെ ആയിരിക്കും. വിഷമങ്ങള്‍ വ രുന്പോള്‍ ഓടിച്ചെല്ലാന്‍ ഒരിടം, തീ രുമാനങ്ങളെടുക്കാന്‍ കഴിയാത്ത പ്പോള്‍ നിര്‍ദ്ദേശങ്ങള്‍ തരാനൊരാള്‍, പ്രതിസന്ധിയില്‍ ഒരു കൈ സഹായം, മേല്‍പ്പറഞ്ഞതെല്ലാം നിങ്ങളുടെ ആ വശ്യങ്ങളാണ്.
ആശ്രയം ഏതൊര്‍ക്കും ആവശ്യ മാണ്. സുഹൃത്തിന്‍റെ പ്രശ്നങ്ങളില്‍ അയാള്‍ക്ക് താങ്ങായി നില്‍ക്കാനും ധൈര്യം പകരാനുമുള്ള മനസ്സ് കാണി ക്കുക. ഒറ്റപ്പെടലും പ്രതിസന്ധികളും നേരിടുന്പോഴൊക്കെ ഒന്നുകേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെ ന്ന് തോന്നിയിട്ടില്ലേ നിങ്ങളെപ്പാലെ സുഹൃത്തും അതൊക്കെ ആഗ്രഹി ക്കുന്നുണ്ട് എന്നറിയുക. ഓഫീസ് കാ ര്യം നിങ്ങള്‍ക്ക് മാറ്റിവെക്കാന്‍ കഴി യില്ലായിരിക്കാം. എന്നാല്‍ വൈകുന്നേ രത്ത് ബോറടി മാറ്റാന്‍ പ്ലാന്‍ ചെയ്ത ഔട്ടിംഗ് മാറ്റിവെക്കാന്‍ കഴിയില്ലേ. ആ സമയം വീട്ടിലൊറ്റക്കായ സുഹൃ ത്തിനെ സന്ദര്‍ശിച്ചുകൂടെ നിങ്ങളു ടെ സാന്നിധ്യം അയാള്‍ക്ക് നല്‍കു ന്നത് വലിയ ആശ്വാസമാണ്. പര സ്പരം അറിയുകയും പ്രശ്നങ്ങളില്‍ തണലാവും എന്ന തോന്നലുണ്ടാക്കു കയും ചെയ്യുന്നത് ആ സൗഹൃദത്തെ ദൃഢമാക്കും.
അപകടങ്ങളും ദുരന്തങ്ങളും അടു ത്ത നിമിഷം നമ്മുടെ ജീവിതത്തെ ത കിടം മറിച്ചേക്കാം. അത്തരമൊരു സന്ദ ര്‍ഭത്തിലാവാം നിങ്ങളുടെ സുഹൃ ത്ത് നിങ്ങള്‍ക്ക് തണലാകുന്നത്. ഉല്ലാ സത്തിന്‍റെ നാളുകളില്‍ നിങ്ങളോ ടൊപ്പം അയാളുണ്ടായിരുന്നു. അയാള്‍ ഒറ്റപ്പെടുന്ന അവസരത്തില്‍ ഉപേക്ഷി ച്ച് പോവുകയോ പുതിയ സൗഹൃദ ങ്ങള്‍ തേടുകയോ ചെയ്യുന്നത് ക്രൂര മാണ്. ഇത്തരം അവസ്ഥയില്‍ അയാ ള്‍ക്ക് ധൈര്യം പകരാന്‍ നിങ്ങള്‍ക്കാ കും. അത് ചെയ്യുക. കഴിയുന്പോഴെ ല്ലാം അയാളെ തേടിച്ചെല്ലുക. ഒരു പക്ഷെ ആരും കയറിച്ചെല്ലാനില്ലാത്ത ഒരു വീടാകും അയാളുടേത്.

ഈ കരുത്ത് വിശ്വസ്തതയുടെ

സുഹൃത്തിന് നിങ്ങളിലുള്ള വി ശ്വാസം എത്ര ദൃഢമാണോ അത് നി ങ്ങളുടെ ബന്ധത്തെ ദൃഢമാക്കും എന്നറിയുക. മോഹിപ്പിക്കുന്ന വാക്കു കളും ഉറപ്പുകളും നിമിഷം സുന്ദ രമാക്കാന്‍ മാത്രമെ ഉപകരിക്കു എ ന്ന് അറിയുക. അതിനാല്‍ വെറും വാക്ക് പറയാതിരിക്കുക. പറയുന്ന വാക്ക് പാലിക്കുക. മനസുകള്‍ക്കി ടയ്ക്ക് മറയില്ലാതിരിക്കുന്പോഴാണ് ഒരു ബന്ധത്തിന് ആഴം കൂടുന്നത്. കഴിയുന്നതും തുറന്നുപറയല്‍ ശീല മാക്കുക. നിങ്ങളുടെ ഏത് പ്രശ്ന വും സുഹൃത്തിന്‍റെ മനസ്സില്‍ സുര ക്ഷിതമായിരിക്കും എന്ന തോന്നലി ല്‍ നിന്നാണ് തുറന്നുപറച്ചിലുണ്ടാ കുന്നത്.
സുഹൃത്ത് വിശ്വസിച്ച് പറഞ്ഞ കാ ര്യം മറ്റൊരു സൗഹൃദ സംഘത്തില്‍ തുറന്നു വായിക്കുന്നവരുണ്ട്. ആ കാര്യം നിങ്ങളുടെ മനസ്സില്‍ സുരക്ഷി തമായിരിക്കും എന്ന ഉറപ്പുള്ളതുകൊ ണ്ടാണ് അയാള്‍ നിങ്ങളോടതു പറ ഞ്ഞത്. അയാളുടെ വാക്കുകളെ ചവിട്ടി അരക്കുന്നതിന് തുല്യമാണ് നിങ്ങളു ടെ പെരുമാറ്റം. ഇത് ഏറ്റവും മോശ പ്പെട്ട ശീലമാണ് എന്നറിയുക.

ഓര്‍മയില്‍ സൂക്ഷിക്കാം
സ്നേഹത്തിന്‍റെ പ്രതിഫലനമാണ് ഓര്‍ത്തുവെയ്ക്കലും കരുതലും. ഏ റ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വ്യക്തി നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധയുള്ള ആളാണ് എന്നറിയുന്ന ഓരോ നിമി ഷവും നമ്മുടെ സന്തോഷം ഇരട്ടി ക്കില്ലേ. ഇതൊക്കെ രക്തബന്ധമുള്ള വര്‍ തമ്മിലോ ദന്പതിമാര്‍ തമ്മിലോ ആണെന്ന ധാരണയുണ്േടാ? എങ്കില്‍ തിരുത്താറായി.
രക്ത ബന്ധത്തേക്കാള്‍ ഊഷ്മള മായി നില്‍ക്കുന്ന സൗഹൃദങ്ങള്‍ നമു ക്കിടയിലുണ്ട്. സുഹൃത്തിന്‍റെ ജീവിത ത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ ഓര്‍ ക്കാറുണ്േടാ? ആ ദിവസങ്ങളില്‍ നിങ്ങളുടെ ഒരു ഫോണ്‍ കോള്‍ സു ഹൃത്തിന് എത്ര സന്തോഷം നല്‍കും എന്നറിയാമോ ആ ദിവസം അയാള്‍ തന്നെ ഓര്‍ക്കു ന്നുണ്ടാവില്ല. അത്തരം സന്ദര്‍ഭത്തില്‍ ഓര്‍മപ്പെടുത്തലിന് മാധുര്യം കൂടും.
ഓര്‍ത്തുവയ്ക്കും സമ്മാനം
സുഹൃത്തിന് സമ്മാനം നല്‍കു ന്നത് ഔപചാരികതയായി കാണേണ്ട തില്ല. സ്നേഹത്തിന്‍റെ കുഞ്ഞുകു ഞ്ഞു ഓര്‍മകള്‍ സൗഹൃദങ്ങള്‍ക്കി ടയില്‍ നിലനിര്‍ത്തുന്നവയാണ് ഈ സമ്മാനങ്ങള്‍. സമ്മാനത്തിന്‍റെ വില യില്‍ കാര്യമില്ല. യാത്രക്കിടയില്‍ നി ങ്ങളുടെ കണ്ണില്‍ കാണുന്ന ഏതൊരു ചെറിയ വസ്തുവും സുഹൃത്തിന് ഓ ര്‍മയില്‍ സൂക്ഷിക്കാവുന്ന സമ്മാ നമാകാം.

യഥാര്‍ത്ഥ സുഹൃത്തിന് വേണ്ട ഗുണങ്ങള്‍1. പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സ്നേഹിതര്‍
2. സൗഹൃദം സുഖകരമാണെങ്കിലും ആ സൗഹൃദം നിലനിര്‍ത്തുക ശ്രമകരമായ കാര്യമാണ്. എത്ര അകലത്ത് ആയാല്‍ പോലും ഏത് മാര്‍ഗ്ഗത്തിലൂടെയും നിങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതില്‍ അവര്‍ സന്തോഷം കണ്െടത്തും.
3. നിങ്ങള്‍ക്ക് ആഗ്രഹമില്ലെങ്കില്‍ പോലും അയാളുടെ വികാരങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇഷ്ടപ്പെടുന്നയാളായിരിക്കും യഥാര്‍ത്ഥ സുഹൃത്ത്്.
4. നിങ്ങള്‍ക്ക് സന്തോഷം നല്‍കി അയാള്‍ നിങ്ങളെ എത്ര ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കി കൂടുതല്‍ സമയം വിനിയോഗിക്കും.
5. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് നിങ്ങള്‍ അറിയാതെ തന്നെ പരിഗണന നല്‍കും. നിങ്ങളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി പെരുമാറും.
6. കുറ്റപ്പെടുത്തുന്നതിന് പകരം തെറ്റുകള്‍ മനസ്സിലാക്കാനും അതില്‍ ക്ഷമ ചോദിക്കുവാനും കഴിഞ്ഞാല്‍ സൗഹൃദം മനോഹരമായി നിലനിര്‍ത്താന്‍ കഴിയും.
7. തെറ്റു പറ്റിയാല്‍ നിങ്ങളുടെ ഈഗോയെ ഒരു സൈഡിലേക്ക് മാറ്റാനും ക്ഷമ ചോദിക്കാനും കഴിയണം.
8. സുഹൃത്തിനോട് സംസാരിക്കുന്പോള്‍ നിങ്ങളുടെ സ്വാഭാവികമായ തമാശകളും ചിന്തകളും കൊണ്ടുവരാന്‍ ശ്രമിക്കുക.
9. ഒന്നിച്ചുപുറത്ത് പോകുന്പോള്‍ വ്യക്തിപരമായി നന്ദി പറയാന്‍ മറക്കരുത്.
10. പരസ്പരം കൊണ്ടും കൊടുത്തും ഒത്തുതീര്‍പ്പിന് തയ്യാറാകുന്ന വിധമായിരിക്കണം ബന്ധം കെട്ടിപ്പൊക്കേണ്ടത്.
എം.വി. വനിത

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment