സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനായി സിവില്‍ സപ്ലൈസ് കോര്പറേഷന് വിതരണം ചെയ്യുന്ന ചെറുപയറില്‍ ടെട്രാസൈന്‍ എന്ന മാരക രാസവസ്തുവിന്റെ സാന്നിധ്യം കണ്െടത്തി. വിജിലന്‍സ് ശേഖരിച്ച സാന്പിളുകള്‍ തിരുവനന്തപുരത്തെ അനലിസ്റ്റ് ലാബില്‍ പരിശോധിച്ചപ്പോഴാണു രാസവസ്തുവിന്റെ സാന്നിധ്യം കണ്െടത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോ ടതിയില്‍ സമര്‍പ്പിച്ചു. മായംചേര്‍ക്കല്‍ നിരോധന നിയമം ലംഘിച്ച സപ്ലൈകോ ഉദ്യോഗസ്ഥരെ വിചാരണചെയ്യണമെന്നു വിജിലന്‍സ് ശിപാര്‍ശചെയ്തു.
സംസ്ഥാന വ്യാപകമായി സപ്ലൈകോ ഡിപ്പോകളില്‍ റെയ്ഡു നടത്തണമെന്നും വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് എസ്പി സി.ഭുവനചന്ദ്രന് നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഡിപ്പോകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയാണു സാന്പിളുകള്‍ ശേഖരിച്ചത്.
കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ടെട്രാസൈന്‍ എന്ന മാരക രാസവസ്തു ചെറുപയറില്‍ ചേര്‍ത്തതു മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ചിരുന്ന അരിയില്‍ കീടബാധയും കണ്െടത്തിയിട്ടുണ്ട്. ചത്തതും ജീവനുള്ളതുമായ കീടങ്ങളെയും ഈ അരിയില്‍നിന്നു കണ്െടത്തി. മൂന്നു ജില്ലകളിലെ പരിശോധനയില്‍ 24 ഇനങ്ങളില്‍ മായം ചേര്‍ത്തതായി തെളിഞ്ഞു. സംസ്ഥാനവ്യാപകമായി റെയ്ഡ് ആവശ്യമാണെന്നും വിജിലന്‍സ് ശിപാര്‍ശചെയ്തിട്ടുണ്ട്.
ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കാന്‍ സിവില്‍ സപ്ലൈസ് കോര്പറേഷന് ജനങ്ങളെ നിര്‍ബന്ധിക്കുകയാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മായം ചേര്‍ക്കല്‍ നിരോധന നിയമം ലംഘിക്കുക മാത്രമല്ല, ഭക്ഷ്യവസ്തുക്കളെപ്പറ്റിയുള്ള അന്താരാഷ്്ട്ര നിയമത്തിന്റെ ലംഘനംകൂടി നടന്നിട്ടുണ്െടന്നാണു വിജിലന്‍സിന്റെ കണ്െടത്തല്‍. ടെന്‍ഡര്‍ നടപടികളില്‍ വ്യാപകമായ ക്രമക്കേടു നടന്നതായും വിജിലന്‍സിനു വിവരം ലഭിച്ചു. ഖജനാവിനു വന്‍തോതില്‍ നഷ്ടമുണ്ടാക്കുന്ന രീതിയില്‍ ടെന്‍ഡര്‍ നടപടികള്‍ നടന്നിട്ടുണ്ട്.
ഇതിനുത്തരവാദികളായവര്ക്കെതിരേ നടപടി ഉണ്ടാകണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ സപ്ലൈകോവഴി ലഭിക്കുന്നുവെന്നു കാണിച്ചു വി.എം. എഹിയ എന്ന വ്യക്തിയാണു സപ്ലൈകോയ്ക്കെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയത്. പരിശോധനയുടെ ഭാഗമായി ഒട്ടുമിക്ക ഉത്പന്നങ്ങളുടെയും സാന്പിളുകള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. ഡിപ്പോ മാനേജര്‍, സ്റ്റോര്‍ കീപ്പര്‍, ക്വാളിറ്റി അഷ്വറന്‍സ് മാനേജര്‍ എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്നാണു വിജിലന്‍സിന്റെ ശിപാര്‍ശ.
ആരോപണവിധേയരായ വിതരണക്കാരെ കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അന്വേഷണം കഴിയുംവരെ അവരുടെ തുക കൈമാറരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നാളെ ഈ വിഷയം ഹൈക്കോടതി പരിഗണനയ്ക്കെടുക്കുന്നു ണ്ട്. കുറ്റം ചെയ്ത ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുത്തുകഴിഞ്ഞതായി ഭക്ഷ്യസിവില്‍ സ പ്ലൈസ് മന്ത്രി സി.ദിവാകരന് പ്രതികരിച്ചു. രാസവസ്തു അടങ്ങിയ ഭക്ഷ്യവസ്തു കുട്ടികള്‍ക്കു നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.