ക്രിസ്തുമസ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തേ
തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബര്‍ മാസത്തിലെ ശമ്പളം 22, 23 ,24 തീയതികളിലായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷനുകളും നേരത്തെ വിതരണം ചെയ്യും. 20, 21 തീയതികളിലായാണ് പെന്‍ഷന്‍ നല്‍കുക.