ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല ഉയരും

Unknown
അയ്യായിരത്തോളം വരുന്ന കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന തൃശ്ശൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച പാവറട്ടിയില്‍ തിരശീല ഉയരും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാരാണ് മത്സരത്തിനെത്തുന്നത്. പ്രധാന വേദിയായ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ബി.എഡ് ട്രൈയ്‌നിങ് കോളേജ്, സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍, സി.കെ.സി. ടീച്ചേഴ്‌സ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ട്, സി.കെ.സി. എല്‍.പി. സ്‌കൂള്‍, എല്‍.എഫ്.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലെ 11 വേദികളിലാണ് മത്സരം നടക്കുന്നത്.

പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍, സി.കെ.സി. എല്‍.പി. സ്‌കൂള്‍, എന്നിവിടങ്ങളിലാണ് ഓപ്പണ്‍ സ്റ്റേജുകളുള്ളത്. ആണ്‍കുട്ടികള്‍ക്ക് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളിലുമാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് ബുധനാഴ്ച രാവിലെ 8.30ന് തൃശ്ശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഉഷാ കിരണ്‍ പതാക ഉയര്‍ത്തും. 8.45ന് പാവറട്ടി സംസ്‌കൃത വിദ്യാപീഠം സ്‌കൂളിന് സമീപത്തുനിന്നു ഘോഷയാത്ര ആരംഭിക്കും. വ്യത്യസ്തങ്ങളായ 25 പ്ലോട്ടുകള്‍ ഘോഷയാത്രയില്‍ അണിനിരക്കും. 9.45ന് പ്രധാന വേദിയില്‍ മുരളി പെരുനെല്ലി എം.എല്‍.എ. കലോത്സവത്തിന് തിരിതെളിയിക്കും.

ചലച്ചിത്രതാരം ശിവജി ഗുരുവായൂര്‍ കലോത്സവ സന്ദേശം നല്‍കും. 4000 പേര്‍ക്കാണ് ഓരോ ദിവസവും ഭക്ഷണം തയ്യാറാക്കുന്നത്. ഉച്ചഭക്ഷണത്തിന് പുറമെ ആവശ്യക്കാര്‍ക്ക് രാത്രി ഭക്ഷണവും നല്‍കും. ഒരേസമയം 500 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സൗകര്യമാണ് പള്ളി പാരിഷ് ഹാളില്‍ ഒരുക്കിയിരിക്കുന്നത്. വിശ്രമിക്കാന്‍ ഹാളിന് പുറത്ത് പന്തല്‍ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഉച്ചഭക്ഷണത്തിനു പുറമെ രാവിലെ പ്രാതലും, ഉച്ചതിരിഞ്ഞ് ചായയും നല്‍കും. ചൊവ്വാഴ്ച സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സ്റ്റേജ് മത്സരങ്ങള്‍.

വേദി 11: മുതല്‍ 19 വരെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്ലാസ് റൂമുകള്‍

വേദി 11: രാവിലെ 9ന് ചിത്ര രചന, പെന്‍സില്‍ യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി. 11ന് ജലച്ചായം യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഉച്ചയ്ക്ക് ഒന്നിന് എണ്ണച്ചായം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കാര്‍ട്ടൂണ്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി.

വേദി 12: രാവിലെ 9ന് ഉപന്യാസരചന മലയാളം- ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി. 10ന് കവിതാരചന മലയാളം യു.പി., എച്ച്.എസ്, എച്ച്.എസ്.എസ്., 12.30ന് കഥാരചന മലയാളം യു.പി., എച്ച്.എസ്. എച്ച്.എസ്.എസ്.

വേദി 13: രാവിലെ 9ന് ഉപന്യാസരചന ഇംഗ്ലീഷ്, എച്ച്.എസ്., എച്ച്.എസ്.എസ്, 10ന് കവിതാരചന ഇംഗ്ലീഷ് എച്ച്.എസ്.എസ്. ഉച്ചയ്ക്ക് 12.30ന് കഥാരചന ഇംഗ്ലീഷ് എച്ച്.എസ്.എസ്.

വേദി 14: രാവിലെ 9ന് ഉപന്യാസരചന ഹിന്ദി, ഉറുദ്ദു എച്ച്.എസ്., എച്ച്.എസ്.എസ്. 12.30ന് കഥാരചന ഹിന്ദി, ഉറുദു, യു.പി., ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്.

വേദി 15: രാവിലെ 9ന് ഉപന്യാസരചന സംസ്‌കൃതം യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. 10ന് കവിതാ രചന സംസ്‌കൃതം യു.പി., ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്. 12.30ന് കഥാരചന സംസ്‌കൃതം യു.പി., ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്.

വേദി 16: രാവിലെ 9ന് സമസ്യാപുരാണം സംസ്‌കൃതം യു.പി, ഹൈസ്‌കൂള്‍.

വേദി 17: അറബി സാഹിത്യോത്സവം: രാവിലെ 9 മുതല്‍ കഥാരചന, പോസ്റ്റര്‍ നിര്‍മ്മാണം ഹൈസ്‌കൂള്‍, ജനറല്‍ കഥാചരന എച്ച്.എസ്.എസ്. കവിതാരചന എച്ച്.എസ്.എസ്. ഉപന്യാസം എച്ച്.എസ്.എസ്.

വേദി 18: അറബി സാഹിത്യോത്സവം: രാവിലെ 9 മുതല്‍ പദകേളി യു.പി, തര്‍ജ്ജമ യു.പി, ക്യാപ്ഷന്‍ രചന ഹൈസ്‌കൂള്‍, നിഘണ്ടു നിര്‍മ്മാണം എച്ച്.എസ്., തര്‍ജ്ജമ എച്ച്.എസ്., ഉപന്യാസം എച്ച്.എസ്, ക്വിസ് എച്ച്.എസ്.

വേദി 19: സംസ്‌കൃതം- രാവിലെ 9 മുതല്‍ ഗദ്യ പാരായണം യു.പി., സിദ്ധരൂപോച്ചാരണം യു.പി., സിദ്ധരൂപോച്ചാരണം, യു.പി. ബോയ്‌സ്, പ്രശ്‌നോത്തരി യു.പി., ഹൈസ്‌കൂള്‍.


 റവന്യൂ ജില്ലാ കലോത്സവത്തില്‍ ഇന്ന് വേദികളും സമയക്രവും വേദി ഒന്ന്: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- ഉറുദു പദ്യം ചൊല്ലല്‍-രാവിലെ 9.00ന് യു.പി., 10ന് ഹൈസ്‌കൂള്‍, 11ന് ഹയര്‍ സെക്കന്‍ഡറി, 12ന് ഉറുദു പ്രസംഗം-ഹയര്‍ സെക്കന്‍ഡറി. വേദി രണ്ട്: പ്ലസ്ടു ഹാള്‍-ഹിന്ദി പ്രസംഗം രാവിലെ 9ന് ഹൈസ്‌കൂള്‍, 9.50ന് യു.പി., 10.40ന് ഹയര്‍ സെക്കന്‍ഡറി, ഹിന്ദി പദ്യം ചൊല്ലല്‍ 11.20ന് ഹൈസ്‌കൂള്‍, 12.20ന് യു.പി, ഉച്ചയ്ക്ക് 1.20ന് ഹയര്‍ സെക്കന്‍ഡറി. വേദി മൂന്ന്: ബി.എഡ്. ഹാള്‍-ഇംഗ്ലീഷ് പ്രസംഗം രാവിലെ 9ന് ഹയര്‍ സെക്കന്‍ഡറി, 10ന് ഹൈസ്‌കൂള്‍, 11.40ന് യു.പി., ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ ഉച്ചയ്ക്ക് 12ന് ഹയര്‍ സെക്കന്‍ഡറി, ഒന്നിന് ഹൈസ്‌കൂള്‍, രണ്ടിന് യു.പി. വേദി നാല്: എല്‍.എഫ്.എല്‍.പി. സ്‌കൂള്‍ ഹാള്‍- കന്നട പദ്യം ചൊല്ലല്‍ രാവിലെ 9ന് ഹൈസ്‌കൂള്‍, 10ന് ഹയര്‍ സെക്കന്‍ഡറി, തമിഴ് പദ്യം ചൊല്ലല്‍ 11.40ന് ഹൈസ്‌കൂള്‍, 11.40ന് ഹയര്‍ സെക്കന്‍ഡറി. വേദി അഞ്ച്: ബി.എഡ്. ക്ലാസ് റൂം വണ്‍-അക്ഷര ശ്ലോകം സംസ്‌കൃതം-യു.പി., ഹൈസ്‌കൂള്‍ രാവിലെ 9ന്, മലയാളം ജനറല്‍ 10ന് യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കാവ്യകേളി-11.30ന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി. വേദി ആറ്: ബി.എഡ്. ക്ലാസ് റൂം രണ്ട്-അറബി സാഹിത്യോത്സവം-കഥപറയല്‍ യു.പി. രാവിലെ 9ന്, ഖുര്‍ആന്‍ പാരായണം-10ന് ഹൈസ്‌കൂള്‍, സംഭാഷണം രാവിലെ 11ന് യു.പി., സംഭാഷണം രാവിലെ 12ന് ഹൈസ്‌കൂള്‍, പദ പയറ്റ് യു.പി. ഉച്ചയ്ക്ക് 1.30ന്, മുശാഃഅറ ഹൈസ്‌കൂള്‍ ഉച്ചതിരിഞ്ഞ് 2.30ന്. വേദി ഏഴ്: എല്‍.എഫ്.എല്‍.പി. സ്‌കൂള്‍: പദ്യം ചൊല്ലല്‍ സംസ്‌കൃതം രാവിലെ 9ന് യു.പി. ബോയ്‌സ്, 10ന് യു.പി. ഗേള്‍സ്, 11ന് ഹൈസ്‌കൂള്‍, 12ന് ഹയര്‍ സെക്കന്‍ഡറി, പ്രസംഗം ജനറല്‍ സംസ്‌കൃതം ഉച്ചയ്ക്ക് 1.30ന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി. വേദി എട്ട്: സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍- മലയാളം പ്രസംഗം-രാവിലെ 10ന് ഹൈസ്‌കൂള്‍, 10.30ന് ഹയര്‍ സെക്കന്‍ഡറി, മലയാളം പദ്യം ചൊല്ലല്‍-ഉച്ചയ്ക്ക് ഒന്നിന് ഹൈസ്‌കൂള്‍്, രണ്ടിന് ഹയര്‍ സെക്കന്‍ഡറി. വേദി ഒന്‍പത്: സി.കെ.സി. ഓഡിറ്റോറിയം-കഥാകഥനം മലയാളം രാവിലെ 9ന് യു.പി., മലയാളം പ്രസംഗം 10ന് യു.പി, മലയാളം പദ്യം 11.30 യു.പി. വേദി 10: സെന്റ് ജോസഫ്‌സ് ഗ്രൗണ്ട്-ബാന്റ് മേളം രാവിലെ 9ന് ഹൈസ്‌കൂള്‍ 12ന് ഹയര്‍ സെക്കന്‍ഡറി. 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ