ബുധനാഴ്ചതിരുനാളിന് ആയിരങ്ങളെത്തി

Unknown
സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ അവസാന ബുധനാഴ്ച തിരുനാളിന് ആയിരങ്ങളെത്തി. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോസ് തെക്കക്കര മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന സൗജന്യ നേര്‍ച്ച ഊട്ട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ആശീര്‍വദിച്ച് വിതരണം ചെയ്തു. പതിനായിരത്തിലേറെ വരുന്ന നാനാജാതി മതസ്ഥരായ വിശ്വാസികള്‍ നേര്‍ച്ച ഊട്ടില്‍ പങ്കു ചേര്‍ന്നു. തീര്‍ഥ കേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍, ഫാ. അനീഷ് ചെറുപറന്പില്‍, ഫാ. സജി വെളിയത്ത്, ഫാ. ജോണ്‍ മുളക്കല്‍ എന്നിവര്‍ ദിവ്യബലി, വിശുദ്ധന്‍റെ നൊവേന, ലദീഞ്ഞ് തുടങ്ങിയ തിരുനാള്‍ ദിനങ്ങളില്‍ തീര്‍ഥ കേന്ദ്രം അള്‍ത്താരയില്‍ നടന്ന പിഞ്ചുകുട്ടികളുടെ ആദ്യ ചോറൂണില്‍ പങ്കെടുക്കുന്നതിനായി കുട്ടികളുമായി ഒട്ടേറെ അമ്മമാര്‍ എത്തിയിരുന്നു. മേയ് 14, 15 തിയതികളില്‍ നടക്കുന്ന തീര്‍ഥ കേന്ദ്രത്തിലെ വലിയ തിരുനാളിന് ഒരുക്കമായാണ് ബുധനാഴ്ച തിരുനാള്‍ ആഘോഷിച്ചത്.

Post a Comment