വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ക്കായി 1501 അംഗ സന്നദ്ധസേനയും പോലീസ് സംഘവും ടോള്‍മെന്‍ സെക്യൂരിറ്റിയും രംഗത്തുണ്ടാകും. സന്നദ്ധസേനയ്ക്ക് പോലീസ് അസി. കമ്മീഷണര്‍ എന്‍. ശശിധരന്‍, ഗുരുവായൂര്‍ സിഐ എസ്. സുനില്‍കുമാര്‍, പാവറട്ടി എസ്‌ഐ പി.വി. രാധാകൃഷ്ണന്‍ എന്നിവര്‍ പരിശീലനം നല്‍കി.
വിവിധ ഷിഫ്റ്റുകളായാണ് സേന പ്രവര്‍ത്തിക്കുക. ഷാഡോ പോലീസിന്റെ സേവനവും തിരുനാള്‍ ദിനത്തിലുണ്ടാകും. ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിശമനസേനയും ആംബുലന്‍സ് സൗകര്യത്തോടെയുള്ള ആരോഗ്യവകുപ്പ് സംഘവും വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും തിരുനാള്‍ ദിവസങ്ങളില്‍ ദേവാലയപരിസരത്ത് ക്യാമ്പ് ചെയ്യും. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ അധ്യക്ഷനായി. വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.വി. സേവിയര്‍, ട്രസ്റ്റി എം.പി. ജെറോം, വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
We are making major changes to this site. Reach us if you are facing any issue by clicking on Report
Table of Content
-
Plus One Materials
-
Kerala School Codes
- Help
- Student Help
- Spark Help
Simon Jose N
HSST, PSMVHSS, Kattoor, Thrissur