വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സേ പരീക്ഷകള്‍ ജൂണ്‍ 20 മുതല്‍

Unknown

തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ, ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീം (റഗുലര്‍), വിദ്യാര്‍ഥികള്‍ക്കു പരാജയപ്പെട്ട, ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും ജൂണ്‍ 20 മുതല്‍ നടത്തുന്ന സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.

കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീം (പ്രൈവറ്റ്), കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പ്രാരംഭ സ്കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും മിനിമം ഗ്രേഡ് നേടിയിട്ടുണ്െടങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിനുമാത്രം രജിസ്റ്റര്‍ ചെയ്യാം.

സേ പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപാ വച്ചും പ്രാക്ടിക്കല്‍ ഉള്‍പ്പെട പേപ്പറൊന്നിന് 125 രൂപാ വച്ചും 02020110293 VHSE Fees ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുന്പ് അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം.

സ്കോര്‍ ഷീറ്റിനായി പ്രത്യേകം 20 രൂപ ഫീസ് അടക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പും അപേക്ഷാഫോമിന്‍റെ പകര്‍പ്പും പരീക്ഷാ രജിസ്ട്രേഷനായി ഉപയോഗിക്കാവുന്നതാണ്.

മാര്‍ച്ചില്‍ റഗുലറായി പരീക്ഷ എഴുതി ഉന്നത പഠനത്തിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇംപ്രൂവ്മെന്‍റ് പരീക്ഷ സേ പരീക്ഷയൊടൊപ്പം എഴുതാം.

ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 400 രൂപ വച്ച് 02020110293 VHSE Feesശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുന്പ് അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ഈമാസം 30.

إرسال تعليق