അധ്യാപക സംഘടനകളുടെ അംഗീകാരം: റഫറണ്ടം നടത്തും

Unknown
അധ്യാപക സംഘടനകളുടെ അംഗീകാരത്തിനായി റഫറണ്ടം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. നിലവിലുള്ള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഗവണ്മെന്റ് എയ്ഡഡ് മേഖലകളില്‍ കാറ്റഗറി അടിസ്ഥാനത്തിലാണ് അധ്യാപക സംഘടനകള്‍ അംഗീകാരം നല്‍കിയിരുന്നത്. 36 അധ്യാപക സംഘടനകള്‍ക്ക് നിലവില്‍ അംഗീകാരമുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ്. ഗവണ്മെന്റാണ് റഫറണ്ടം നടത്താന്‍ തീരുമാനിച്ചത്. എല്ലാ വിഭാഗം അധ്യാപകരെയും ഒരു യൂണിറ്റായി കണക്കിലെടുത്തുകൊണ്ടാണ് ഹിതപരിശോധന നടത്തുന്നത്. മൊത്തം അധ്യാപകരുടെ 20 ശതമാനം പിന്തുണയുള്ള സംഘടനകള്‍ക്കായിരിക്കും അംഗീകാരം ലഭിക്കുക.

إرسال تعليق