പ്ലസ്വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു തുടക്കം

Unknown
ഏകജാലക സംവിധാനം വഴിയുള്ള പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങള്‍ക്ക് ഇന്നു തുടക്കമാകും. പ്രവേശനഫോമിന്‍റെയും പ്രോസ്പെക്ടിന്‍റെയും വിതരണം ഇന്നു സ്കൂളുകള്‍ വഴി ആരംഭിക്കും. ഒരു അപേക്ഷാഫോം ഉപയോഗിച്ചു ഒരു ജില്ലയിലെ 50 സ്കൂളുകളില്‍ വരെ അപേക്ഷിക്കാം.

പത്തു രൂപയാണ് അപേക്ഷാ ഫോമിന്‍റെ വില. എസ്എസ്എല്‍സി മാര്‍ക്ക്ലിസ്റ്റിന്‍റെ ഇന്‍റര്‍നെറ്റ് കോപ്പി സഹിതമാണ് അപേക്ഷിക്കേണ്ടത്. 16നകം അപേക്ഷാഫോം പൂരിപ്പിച്ചു നല്‍കണം. അപേക്ഷാഫോം വാങ്ങിയ സ്കൂളില്‍ തന്നെ അപേക്ഷ നല്‍കണമെന്നില്ല.

ഗ്രേഡിന്‍റെ അടിസ്ഥാനത്തില്‍ ഏകജാലകം വഴിയുള്ള പ്രവേശനത്തില്‍ നാല് അലോട്ട്മെന്‍റായാണ് അഡ്മിഷന്‍ ലഭിക്കുന്നത്. ആദ്യ അലോട്ട്മെന്‍റില്‍ ആഗ്രഹിച്ച വിഷയവും സ്കൂളും കിട്ടിയില്ലെങ്കില്‍ പ്രവേശനം ലഭിച്ച സ്കൂളില്‍ താത്കാലിക അഡ്മിഷന്‍ നേടാം. താത്കാലിക പ്രവേശനത്തിനു ഫീസ് അടയ്ക്കേണ്ടതില്ല. പിന്നീട്, നാലാമത്തെ അലോട്ട്മെന്‍റ് വരെ താത്കാലിക അഡ്മിഷന്‍ നേടാം. നാലാം അലോട്ട്മെന്‍റ് ലഭിക്കുന്ന സ്കൂളില്‍ ഫീസ് അടയ്ക്കണം.

ഇത്തരത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സ്കൂളും വിഷയവും തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമെന്നാണു ഹയര്‍സെക്കന്‍ഡറി അധികൃതരുടെ പ്രതീക്ഷ.

എന്നാല്‍, താഴ്ന്ന ഗ്രേഡുള്ളവര്‍ക്കു സ്കൂളും വിഷയവും മാറിക്കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. ആദ്യ ഓപ്ഷനുകളില്‍ വിഷയവും സ്കൂളും സെലക്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് മാറ്റാന്‍ കഴിയില്ല. അതിനാല്‍ ആദ്യം തന്നെ മികച്ച സ്കൂളുകള്‍ സെലക്ട് ചെയ്യുകയാണു നല്ലത്. ഹയര്‍ സെക്കന്‍ഡറി വകുപ്പും ഐടി അറ്റ് സ്കൂളുമായി ചേര്‍ന്നാണു പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ജൂണ്‍ ആറിനാണ് ആദ്യ അലോട്ട്മെന്‍റ്. പ്രധാന അലോട്ട്മെന്‍റുകള്‍ ജൂണ്‍ 20 മുതല്‍ 22 വരെ നടക്കും. 24ന് ക്ലാസ് ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ഹയര്‍ സെക്കന്‍ഡറി അധികൃതര്‍ അറിയിച്ചു.

ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്കൂളുകളില്‍ പ്രവേശനത്തിന് സാധ്യതയുണ്െടന്നു അറിയുന്നതിനുള്ള സൗകര്യം ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. മുന്‍വര്‍ഷം മൂന്ന് അലോട്ട്മെന്‍റുകള്‍ കഴിഞ്ഞശേഷമുള്ള ഓരോ സ്കൂളിലെയും അവസാനറാങ്ക് വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. സ്കൂള്‍ അടിസ്ഥാനത്തിലോ, കോഴ്സ് അടിസ്ഥാനത്തിലോ, കാറ്റഗറി അടിസ്ഥാനത്തിലോ, അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. പരിശോധിക്കേണ്ട രീതി വിശദമായി വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Weighted Grade Point Average(WGPA) Calculator for Plus one Admission

إرسال تعليق