ലോക ബഹിരാകാശ വാരാചരണത്തിന്‍റെ ഭാഗമായി തുന്പയിലെ ബഹിരാകാശ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. ഇന്നുമുതല്‍ ഒന്പതുവരെ പ്രവേശനമുണ്ടാകും. ഇന്ന് വൈകുന്നേരം 4.45ന് പൊതുജനങ്ങള്‍ക്കായി പ്രത്യേക റോക്കറ്റ് വിക്ഷേപണവും ഉണ്ടായിരിക്കും.
താല്‍പര്യമുള്ളവര്‍ക്ക് രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെ സ്റ്റേഷന്‍ കടവിലുള്ള കനാല്‍ ഗേറ്റില്‍ നിന്നും പ്രവേശന പാസ് ലഭ്യമാണ്. ഇതിനായി എത്തുന്ന വ്യക്തിയുടെ പേരും മേല്‍വിലാസവും, തിരിച്ചറിയല്‍ രേഖ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മൊബൈല്‍ ഫോണ്‍, കാമറ എന്നിവ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2565695, 2564292 എന്നീ ഫോണ്‍ നന്പറുകളില്‍ ബന്ധപ്പെടുക.