1966-67ല്‍ പഠനം പൂര്‍ത്തിയാക്കി സ്‌കൂള്‍ ജീവിതത്തോട് വിട പറഞ്ഞ കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 46 വര്‍ഷത്തിനുശേഷം സഹപാഠി സംഗമത്തില്‍ ഒത്തുകൂടി. സ്‌കൂളില്‍ നടന്ന സഹപാഠി സംഗമം പി.പി. ജോസ് ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് മോണ്‍ വിന്‍സെന്റ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. പി.പി. ജോസ്, ജേക്കബ്ബ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സഹായം കെ.കെ. മുഹമ്മദാലി, ടി.എ. ബാബു, ഫാ. വിന്‍സെന്റ് ആലപ്പാട്ട് തുടങ്ങിയവര്‍ വിതരണം ചെയ്തു. പി.പി.ആര്‍. വസുമതി, കെ.ജി. ഹര്‍ഷന്‍, ടി.എ. ബാബു, പി.എ. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. 152 വിദ്യാര്‍ത്ഥികളുടെ ബാച്ചില്‍ 130 പേരില്‍ 90ഓളം പേരും കുടുംബത്തോടൊപ്പമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്.
Posts