
സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലുള്ള എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മാനേജര്‍മാരെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി നിയമിച്ച് ഉത്തരവായി. എല്‍.പി., യു.പി. ഹൈസ്‌കൂളുകളില്‍ അപ്പീല്‍ അധികാരി ബന്ധപ്പെട്ട അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസറും ഹയര്‍ സെക്കന്‍ഡറിയില്‍ റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ റീജിയണല്‍ അസിസ്റ്റന്റ് ഡയറക്ടറുമായിരിക്കും.