ഞാന്‍ മാര്‍ക്‌സിസ്റ്റ് അല്ല -ഫ്രാന്‍സിസ് പാപ്പ

താനൊരു മാര്‍ക്‌സിസ്റ്റ് അല്ലെന്നും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം തെറ്റാണെന്നും ഫ്രാന്‍സിസ് പാപ്പ. മാര്‍ക്‌സിസ്റ്റ് ആശയങ്ങളാണ് ഫ്രാന്‍സിസ് പാപ്പ പ്രചരിപ്പിക്കുന്നതെന്ന വിമര്‍ശത്തിനിടെയാണ് പാപ്പയുടെ പ്രതികരണം.

ജീവിതത്തില്‍ ഒരുപാട് നല്ല മാര്‍ക്‌സിസ്റ്റുകളെ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ എതിര്‍ക്കപ്പെടേണ്ടവരാണെന്ന് തോന്നിയിട്ടില്ല. അസമത്വമാണ് ലോകത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഇങ്ങനെ പറയുന്നതുകൊണ്ട് തന്നെയൊരു മാര്‍ക്‌സിസ്റ്റായി കരുതേണ്ടതില്ലെന്നും പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പയുടെ പ്രതികരണം.

ഒരു വനിതയെ അടുത്തവര്‍ഷം കര്‍ദിനാളായി നാമനിര്‍ദേശം ചെയ്യുമെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. വത്തിക്കാനിലെ ഭരണപരിഷ്‌കാരങ്ങള്‍ ശരിയായ ദിശയിലാണെന്നും സമാധാനസന്ദേശവുമായി അടുത്തവര്‍ഷം ഇസ്രായേലും പലസ്തീനും സന്ദര്‍ശിക്കുമെന്നും പാപ്പ വ്യക്തമാക്കി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق