ECTAX 2014 INCOME TAX CALCULATOR (MALAYALAM MENU BASED) (UPDATED ON 2-2-2014)

Download

Download ചെയ്യാനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ അതിലെ SAVE എന്ന ഓപ്ഷന്‍ തന്നെ തെരഞ്ഞെടുക്കുക. ഒരിക്കലും OPEN THE FILE എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കരുത്. (While clicking the downloading button, downloading window will appear. ALWAYS CHOOSE SAVE OPTION. PLEASE DONOT CHOOSE OPEN OPTION)

ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരു സ്ഥാപനത്തിലെ ഒരു കൂട്ടം ജീവനക്കാരുടെ നികുതി Statement ഒരു ജീവനക്കാരന്റെ നേതൃത്വത്തില്‍ ചെയ്യുന്ന സാഹചര്യത്തില്‍, സോഫ്റ്റ്‌വെയര്‍ നോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുള്ള PDF ഫോം ഫോട്ടോകോപ്പി എടുത്ത് എല്ലാ ജീവനക്കാരും പൂരിപ്പിച്ച് അദ്ദേഹത്തിനു നല്‍കിയാല്‍ അത് ഉപയോഗിച്ചുകൊണ്ട് data entry നടത്തുന്ന പ്രക്രിയ എളുപ്പമാക്കാന്‍ കഴിയും

നികുതി നിരക്കിലും മറ്റും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2014 March ല്‍ അവസാനിക്കുന്ന നടപ്പു വര്‍ഷത്തില്‍ ശ്രദ്ധേയങ്ങളായ മാറ്റങ്ങളുണ്ടോ ?

ശമ്പള വിഭാഗത്തില്‍പെടുന്ന (സാങ്കേതികമായി Income from Salary group ) അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വേറിട്ട്‌ നടപ്പുവര്‍ഷത്തില്‍ കാണാന്‍ കഴിയില്ല. ഈ വര്‍ഷം ആകെ കിട്ടുന്ന ഒരു ആശ്വാസം എന്ന് പറയാവുന്നത് 5 ലക്ഷത്തിനുമുകളില്‍ പോകാത്ത ‘നികുതിവിധേയ വരുമാനം’ (Taxable Income) ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ള Tax Credit എന്ന ഓമനപ്പേരിലുള്ള നികുതി ഇളവാണ് . ഇതു പ്രകാരം കഴിഞ്ഞ വര്‍ഷത്തേപ്പോലെ സാധാരണ രീതിയില്‍ നികുതി കണക്കാക്കിയ ശേഷം, Taxable Income ന്റെ 10% വരെ നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഈ ഇളവ് പരമാവധി 2000 രൂപ (സെസ് 3% അടക്കം 2060 രൂപ) മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് . കഴിഞ്ഞ വര്‍ഷത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യാന്‍ ഒരു ഉദാഹരണമെടുക്കാം. ഒരു വ്യക്തിയുടെ Taxable Income 5 ലക്ഷത്തിനുമുകളില്‍ കയറിയിട്ടില്ലെന്നു കരുതുക, അവനു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരേ തുകയാണ് Taxable Income എങ്കില്‍ പുള്ളിക്കാരന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2060 രൂപ വരെ കുറവ് നികുതിയേ ഇത്തവണ നല്‍കേണ്ടിവരികയുള്ളൂ എന്ന്‍ കാണാം. എന്നാല്‍ ഈ ചങ്ങാതിയുടെ ഈ വര്‍ഷത്തെ ടാക്സബ്ള്‍ വരുമാനം 5 ലക്ഷം കയറിപ്പോയാല്‍ Tax Credit ഇളവിന്‍റെ ആനുകൂല്യം നഷ്ടപ്പെടുന്നതിനാല്‍ നികുതി കഴിഞ്ഞവര്‍ഷത്തെതിനു തുല്യമായിരിക്കും എന്ന്‍ സാരം.

ശമ്പളവരുമാനം മാത്രം വരുമാനമായിട്ടുള്ളവരുടെ വരുമാന നികുതി സംബന്ധമായ കാര്യങളില്‍ പൊതുവെ കാണാറുള്ള സംശയങള്‍ക്ക് ഉത്തരം ചുവടെ നല്‍കുന്നു:- സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ , നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി (Taxable Income or Total Income ) 2ലക്ഷം രൂപ എന്നത് മാറ്റമില്ലാതെ തുടരുന്നു. Life insurance Premium, PF ,GI, SLI എന്നിവ ഉള്‍പ്പെടുന്ന നിക്ഷേപങള്‍ക്കും മറ്റും മുന്‍ കാലങളില്‍ ലഭ്യമായിരുന്ന കിഴിവ് മാറ്റമില്ലാതെ പരമാവധി 1 ലക്ഷം രൂപയായി തന്നെ തുടരുന്നു.

മുന്‍ വര്‍ഷത്തില്‍ രാജീവ് ഗാന്ധി ഈക്ക്വിറ്റി സേവിങ് സ്കീം (RGESS)എന്ന പേരില്‍ ഒരു നിക്ഷേപ പദ്ധതി നിലവിലുണ്ടായിരുന്നത് പിന്‍വലിച്ചിട്ടുണ്ട് GPAI (Group Personal Accident insurance) എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന 300 രൂപക്ക് ഒരിടത്തും പ്രത്യേക കിഴിവ് അനുവദിക്കുന്നതായി കാണുന്നില്ല.

ശമ്പള കുടിശ്ശിക വാങിയിട്ടുള്ള എല്ലാവര്‍ക്കും ഫോം 10Eസമര്‍പ്പിച്ച് Section 89(1) പ്രകാരമുള്ള Reliefനേടിയെടുക്കാമെന്ന് മോഹിക്കരുത്. കഴിഞ്ഞ വര്‍ഷങളില്‍ (അരിയറുമായി ബന്ധപ്പെട്ട വര്‍ഷങള്‍ ) തുടര്‍ച്ചയായി ടാക്സ് അടച്ചു വരുന്ന വ്യക്തികള്‍ 10 E Form Set തയ്യാറാക്കിയാലും ഇളവു ലഭിക്കുന്ന തുക പൂജ്യമായിരിക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല. (എന്നാല്‍ അരിയര്‍ മൂലം ടാക്സ് സ്ലാബ് അടിസ്ഥാന സ്ലാബായ 10% ല്‍ നിന്നും ഉയര്‍ന്ന് 20% ലെക്കു കയറിയിട്ടുണ്ടെങ്കില്‍ മുന്‍ വര്‍ഷങളില്‍ തുടര്‍ച്ചയായി നികുതി അടച്ചു പോരുന്നവര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടും. ) തൊഴില്‍ ദാദാവ് മുഖേന Consolidated Cheque ആയി നല്‍കുന്ന Prime Minister's Relief Fund/ Earth Quake Fund etc. എന്നിവയിലേക്കു നല്‍കുന്ന സംഭാവനകള്‍ക്കു ലഭിക്കുന്ന ഇളവിന്റെ (80 G) സമീപനരീതിയല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനക്കു (80GGC)സ്വീകരിക്കേണ്ടത്. (വിശദീകരണം പുറകേ) സ്ഥാപന 

മേധാവി അനുവദിക്കാന്‍ പാടില്ലാത്ത ഇളവുകള്‍


Icnome tax നിയമപ്രകാരം അനുവദനീയമായതും എന്നാല്‍ DDO ക്ക് അനുവദിക്കാന്‍ അവകാശമില്ലാത്തതു മായ ചില അടവുകള്‍ ചുവടെ കാണിക്കുന്നു:-

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവന (80GGC)

ഗുരുതരമായ പ്രത്യേക രോഗങളുള്ളവര്‍ക്കോ ആശ്രിതര്‍ ഉള്ളവര്‍ക്കോ ലഭിക്കുന്ന ഇളവ് (80DDB) [എന്നാല്‍ 80DDപ്രകാരമുള്ള ഇളവിനു ഇത് ബാധകമല്ല.]

മെഡിക്ലെയിം നിക്ഷേപങള്‍ക്ക് പണമായി നല്‍കിയ അടവ് (ചെക്ക്/ DD എന്നീ രീതിയില്‍ നല്‍കിയതിനു നിരോധനമില്ല)

മേല്‍ പറഞ്ഞ അടവുകള്‍ നടത്തിയിട്ടുള്ളവര്‍ , അത്തരം ചിലവ് നടത്തിയിട്ടില്ല എന്ന രീതിയില്‍ വരുമാനത്തില്‍ നിന്ന് ആ അടവുകള്‍ കുറക്കാതെ കൂടുതല്‍ ടാക്സ് അടക്കേണ്ടതും അതിനു ശേഷം ജൂലായ് ആഗസ്റ്റ് മാസങളില്‍ ഇന്‍ കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റിനു റിട്ടേണ്‍ സമര്‍പ്പിച്ച് ആ ഇളവുകള്‍ റീഫണ്ട് ആയി വാങേണ്ടതുമുണ്ട്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment