മൂന്നര വയസ്സുകാരന് നന്ദുവിനെ കയ്യിലെടുത്ത് ഉയര്‍ത്തി എം.എല്‍.എ. പറഞ്ഞു. 'കൊച്ചുമോന്
പഠിച്ചും അഭിനയിച്ചും വലിയവനാകണം'. മികച്ച അഭിനയത്തിനുള്ള പ്രത്യേക പുരസ്കാരം നല്‍കുമ്പോഴാണ് കെ.വി. അബ്ദുള്‍ഖാദര്‍ സ്നേഹസ്പര്ശംകൊണ്ടും സ്നേഹഭാഷണംകൊണ്ടും കുരുന്നു പ്രതിഭയെ അനുഗ്രഹിച്ചത്.
മണത്തല ബി.ബി.എ.എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ചക്കംകണ്ടത്തിന്റെ ദുരിതപര്‍വ്വത്തിന്റെ നേര്‍ക്കാഴ്ചയായ 'തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയമികവിനാണ് നന്ദുവിന് പുരസ്കാരം ലഭിച്ചത്. നാടോടി ബാലന്റെ ശ്രദ്ധേയമായ ഭാഗമാണ് ഈ മിടുക്കന് അഭിനയിച്ചത്. ചലച്ചിത്ര പ്രദര്‍ശനവും സ്കൂള്‍ വാര്‍ഷികാഘോഷവും കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്ത്യായനി അധ്യക്ഷയായി. എ പാര്‍ട്ട് ചെയര്മാന് സി.എഫ്. ജോര്‍ജ്ജ്, സാഹിത്യകാരന് കെ.എ. മോഹന്‍ദാസ്, എഇഒ പി.ഡി. പ്രതീഷ്, ബിപിഒ കെ.എം. ലൈല, എം.ബി. അഷറഫ്, പ്രധാനാധ്യാപിക ടി.പി. സര്‍ഫുന്നീസ, കോ-ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, എന്‍.ജെ. ജെയിംസ്, ജെബിന് ജോസഫ്, േൈസജാ കണ്ണനായ്ക്കല്‍, ജോഫി പാലയൂര്‍, റഹ്മത്ത് സുധീര്‍, ഹെല്‍ന ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.