ഡിജിറ്റല്‍ ടെക്സ്റ്റ്ബുക്ക് തയ്യാറായി; 1000 സ്മാര്‍ട്ട്ക്ലാസ് മുറികളും സജ്ജമാക്കുന്നു

കോഴിക്കോട്: പാഠഭാഗങ്ങള്‍ പുസ്തകരൂപത്തില്‍ അച്ചടിച്ചുനല്‍കുന്ന രീതി മാറി ഡിജിറ്റല്‍ രൂപത്തിലേക്ക് വഴിമാറുന്നു. സംസ്ഥാനത്തെ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ഫിസിക്‌സ് ,കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ മാതൃകയില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക. സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ െഎ.ടി. അറ്റ് സ്‌കൂള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുറത്തിറക്കാനാണ് പരിപാടി.

പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നതിെന്‍റ ഭാഗമായി സംസ്ഥാനത്ത് പുതിയതായി 1000 സ്മാര്‍ട്ട്ക്ലാസ് മുറികളും സജ്ജമാക്കും. ഇതിനുപുറമേ 7000 ടാബ്‌ലറ്റുകള്‍ കുട്ടികള്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ഇടെക്സ്റ്റ് എന്ന രൂപത്തില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ ഡിജിറ്റല്‍ കൊളാബറേറ്റിവ് ടെക്സ്റ്റ് ബുക്കായി വികസിപ്പിക്കാന്‍ െഎ.ടി.അറ്റ് സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ വിഷയത്തിലും ഓരോ പാഠത്തിലെ പഠിക്കാന്‍ പ്രയാസമുള്ള ഭാഗങ്ങള്‍ ഹാര്‍ഡ് സ്‌പോട്ടുകളായി വേര്‍തിരിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വ്യത്യസ്ത വിശദീകരണങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കും. എസ്.ഇ.ആര്‍.ടി. തയ്യാറാക്കുന്ന പാഠപുസ്തകത്തിലെ സിലബസ്സില്‍ നിന്നുകൊണ്ടുള്ള വിശദീകരണങ്ങളും പുതിയ വിവരങ്ങളുമാണ് ഹാര്‍ഡ്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തുക. ചന്ദ്രനെപ്പറ്റിയാണ് പഠിപ്പിക്കേണ്ടതെങ്കില്‍ അതിലെ ഹാര്‍ഡ് സ്‌പോട്ടില്‍ ഇതുസംബന്ധിച്ച വിദഗ്ധ വിശദീകരണം െഎ.എസ്.ആര്‍.ഒ. യിലെയോ മറ്റേതെങ്കിലും വിദഗ്ധര്‍ക്കോ നല്‍കാം.

ഇതേ രീതിയില്‍ ബയോളജി, മാത്തമറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയിലെ വിവിധ പാഠങ്ങളെ കുറിച്ച് അതാതു മേഖലയിലെ പ്രഗല്ഭരുടെ വിശദീകരണങ്ങള്‍ ഉള്‍പ്പെടുത്താനാവും. കുട്ടികള്‍ക്ക് എളുപ്പത്തില്‍ പഠിക്കാനും ഗ്രഹിക്കാനും കഴിയുംവിധം പ്രഗല്ഭര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ െഎ.ടി. അറ്റ് സ്‌കൂളിലെ അക്കാദമിക് സെന്റര്‍ പരിശോധിച്ച് ആവശ്യമായത് ഹാര്‍ഡ് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തും.

ഫലത്തില്‍ വിദ്യാര്‍ഥിക്ക് ഓരോ വിഷയത്തിലും ഏറ്റവും പുതിയ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഡിജിറ്റല്‍ കൊളാബറേറ്റിവ് ടെക്സ്റ്റ്ബുക്ക് കൊണ്ട് സാധിക്കും. നിലവില്‍ ഓരോ ടെക്സ്റ്റ്ബുക്കും അതാതു വിഷയത്തിലെ നാലോ അഞ്ചോ അധ്യാപകര്‍ ഉള്‍പ്പെടുന്ന കരിക്കുലം കമ്മിറ്റിയാണ് തയ്യാറാക്കുന്നത്. ഇനി ഡിജിറ്റല്‍ കൊളാബറേറ്റിവ് ടെക്സ്റ്റിലേക്ക് മാറുന്നതോടെ, ഓരോ വിഷയത്തിലും പഠിപ്പിക്കുന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്ക് വിവിധരീതിയില്‍ അവര്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ വേണമെങ്കില്‍ വ്യാഖ്യാനവും വിശദീകരണവുമായി ഹാര്‍ഡ് സ്‌പോട്ടില്‍ നല്‍കാം. അതില്‍ മികച്ചത് അക്കാദമിക് സെന്റര്‍ പരിശോധിച്ച് ഡിജിറ്റല്‍ ടെക്സ്റ്റില്‍ ലഭ്യമാക്കും.

കുട്ടികള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ഇങ്ങനെ വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന സംവിധാനം രാജ്യത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലൊക്കെ നിലവിലുള്ള സിലബസ് ഇടെക്സ്റ്റായി നല്‍കുക മാത്രമാണ് ചെയ്യുന്നത്.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍കൂടിയായ െഎ.ടി. അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ.പി.നൗഫല്‍ മുന്‍കൈയെടുത്ത് രൂപപ്പെടുത്തിയ ഡിജിറ്റല്‍ ടെക്സ്റ്റുകള്‍ തയ്യാറായിക്കഴിഞ്ഞു. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്, പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട്, വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഷാജഹാന്‍, െഎ.ടി.അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകനയോഗത്തില്‍ ഡിജിറ്റല്‍ ടെക്സ്റ്റിന് തത്ത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق