മുണ്ടൂര്‍ സല്‍സബീല്‍ സ്കൂള്‍ തെരഞ്ഞെടുപ്പ് ചൂടില്‍

നാളെയാണ് തെരഞ്ഞെടുപ്പ്. പത്തുരൂപ കെട്ടിവച്ചാണ് മത്സരം. നിശ്ചിതവോട്ട് കിട്ടിയില്ലെങ്കില്‍ കെട്ടിവെച്ച കാശുപോകും. മുണ്ടൂര്‍ സല്‍സബീല്‍ സെന്‍ട്രല്‍ സ്കൂളില്‍ ലീഡര്‍മാരുടെ തെരഞ്ഞെടുപ്പാണ് പൊതുതെരഞ്ഞെടുപ്പിന്‍റെ അതേ രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. വോട്ടേഴ്സ് ലിസ്റ്റ് തയാറാക്കല്‍, തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കല്‍, നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കല്‍, സൂക്ഷ്മ പരിശോധന, പത്രിക പിന്‍വലിക്കല്‍, ചിഹ്നങ്ങള്‍ നല്‍കല്‍, തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളിച്ചാണ് തെരഞ്ഞെടുപ്പ്. ഹെഡ്ബോയ്, ഹെഡ്ഗേള്‍, സ്പോര്‍ട്ട്സ് സെക്രട്ടറി, ആര്‍ട്സ് സെക്രട്ടറി എന്നിവരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക.

വോട്ടര്‍ ഐഡി കാര്‍ഡായി സ്കൂള്‍ ഡയറി ഉപയോഗിക്കാം. വിരലില്‍ പുരട്ടാനുള്ള മഷി വരെ തയാറായിക്കഴിഞ്ഞു. വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രികയും കുട്ടിസ്ഥാനാര്‍ഥികള്‍ പുറത്തിറക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചുകൊുള്ള 'മീറ്റ് ദി കാന്‍ഡിഡേറ്റ്' പരിപാടി ശ്രദ്ധേയമായിരുന്നു. വോട്ടെടുപ്പ് നടക്കുന്ന ദിവസംതന്നെ ഫലപ്രഖ്യാപനവും നടക്കുമെന്നു റിട്ടേണിംഗ് ഓഫീസറായ വൈസ് പ്രിന്‍സിപ്പല്‍ സ്റ്റാന്‍ലി ജോര്‍ജ് പറഞ്ഞു.  

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

1 comment

  1. Sangeetha
    Sangeetha
    Find the best details about School at edial to get more information