ഹരിതകേരള മിഷന്‍ പദ്ധതി



നകീയ പങ്കാളിത്തത്തോടെ വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന നവകേരളമിഷന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് ഹരിതകേരള മിഷന്‍ പദ്ധതികള്‍ക്ക് തുടക്കമാവും.

ശുചിത്വം, മാലിന്യസംസ്കരണം, ജലവിഭവസംരക്ഷണം, ജൈവകൃഷിയിലൂന്നിയ കാര്‍ഷിക വികസനം എന്നീ മേഖലകളെ സമന്വയിപ്പിച്ച പ്രവര്‍ത്തനങ്ങളാണ് പ്രാരംഭഘട്ടത്തില്‍ നടപ്പാക്കുക.

ഇതിന്റെ ഭാഗമായി എട്ടിന് മുഴുവന്‍ വീടുകളിലും, സ്‌കൂളുകളിലും ശുചിത്വ സര്‍വേ നടത്തും. കുടുംബശ്രീ പ്രവര്‍ത്തകയും മുതിര്‍ന്ന വിദ്യാര്‍ഥിയുമടങ്ങുന്ന ഒരു ടീം 30-40 വീടുകളില്‍ സര്‍വേ നടത്താനാണ് പരിപാടി.

 റോഡരികുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിയ സ്ഥലങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നതുള്‍പ്പെടെ സൌന്ദര്യവല്‍ക്കരണ പ്രവൃത്തി നടപ്പാക്കുന്ന പദ്ധതിയും എട്ടിന് തുടങ്ങും .മാലിന്യക്കൂമ്പാരങ്ങളിലെ അഴുകുന്ന മാലിന്യം ഗ്രോബാഗുകളില്‍ നിറച്ച് മണ്ണുചേര്‍ത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് പദ്ധതി 

എട്ടിന് ഓരോ സ്കൂളിലെയും കിണറുകള്‍ അണുവിമുക്തമാക്കും. പ്ളാസ്റ്റിക് കവറുകള്‍ വൃത്തിയാക്കി സ്കൂളിലെത്തിക്കുന്ന കലക്ടര്‍@സ്കൂള്‍ പദ്ധതി ഒന്നു മുതല്‍ എല്ലാ വിദ്യാലയങ്ങളും ആരംഭിക്കും. ഏറ്റവും കൂടുതല്‍ പ്ളാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കുന്ന ക്ളാസുകള്‍ക്ക് എട്ടിന് തദ്ദേശ സ്ഥാപനങ്ങള്‍ സമ്മാനം നല്‍കും.






PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment