ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും

വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ആധാറില്ലാതെ കഴിയാത്ത അവസ്ഥയായി. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ ഉപയോഗശൂന്യമാകുകയും ചെയ്യും. അതായത്, മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് അങ്ങനെ സംഭവിക്കുക.

ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികള്‍ക്കേതെങ്കിലും ആധാര്‍ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാര്‍ പ്രവര്‍ത്തന രഹിതമാകുക.യുഐഡിഎഐയുടെ വെബ്‌സൈറ്റ് വഴി ആധാര്‍ സ്റ്റാറ്റസ് പരിശോധിച്ചാല്‍ ഇക്കാര്യമറിയാം. വെരിഫൈ ആധാര്‍ നമ്പര്‍-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്.




Downloads
[Adhaar Verification Link]

Post a Comment