റിലയൻസ് ഇൻഡസ്ട്രീസ്


യെമനിൽ ജോലി ചെയ്തിരുന്ന ധീരു ഭായ് അംബാനി തുർക്കിയിൽ ജീവിച്ചിരുന്ന തന്റെ ബന്ധത്തിലുള്ള ചമ്പക്ക് ലാൽ ദമാനിയുമായി ചേർന്ന് മാജിൻ എന്ന പേരിൽ ഒരു കമ്പനി തുടങ്ങി. യമനിലേക്ക് സുഗന്ധ വ്യഞ്ജനങ്ങൾ കയറ്റി അയക്കുകയും, പോളിയെസ്റ്റർ യാൺ ഇറക്കുമതി ചെയ്യുകയുമായിരുന്നു ഈ കമ്പനിയുടെ ബിസിനെസ്സ്. ദമാണിയുടെ അഭിപ്രായത്തിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത പോളിയെസ്റ്റർ യാൺ വിറ്റു കിട്ടുന്ന ലാഭം പെട്ടെന്ന് എടുക്കണം, അംബാനിക്ക് കുറച്ചു കാലം റിസ്ക്ക് എടുത്ത് സ്റ്റോർ ചെയ്തു വെച്ച് വില കൂടിയെങ്കിൽ അപ്പോൾ വിൽക്കണം. ഈ തർക്കത്തിൽ 1965 ഇൽ ദമാനി അംബാനിയുമായുള്ള ബിസിനെസ്സ് പാട്നർഷിപ്പ് നിർത്തലാക്കി. 1966 ഇൽ അംബാനി സ്വന്തമായി റിലയൻസ് ഇൻഡസ്ട്രീസ് ആരംഭിച്ചു. ഇന്ന് 1.40 ലക്ഷം ആൾക്കാർ റിലയൻസ് ഇൻഡസ്ട്രീസിൽ നേരിട്ട് ജോലി ചെയ്യുന്നുണ്ട്, അതോടൊപ്പം കോൺട്രാക്ടിൽ ജോലി ചെയ്യുന്നവർ വേറെയുണ്ട്. ഇന്ത്യയുടെ 3% ജിഡിപി യും കേന്ദ്ര സർക്കാരിന് കിട്ടുന്ന നികുതിയുടെ 5% റിലയൻസ് ഇൻഡസ്ട്രീസിന്റെ വകയാണ്.

ആദ്യ കാലങ്ങളിൽ പോളിയെസ്റ്റർ യാൺ ഇറക്കുമതി നടത്തി വിൽപ്പന ആയിരുന്നെങ്കിൽ പിന്നീട് അതിൽ നിന്നും തുണി ഉൽപ്പാദിപ്പിച്ചു വിമൽ എന്ന ബ്രാൻഡ് തുടങ്ങി. 1975 ഇൽ വിമലിന്റെ വിജയം കണ്ട വേൾഡ് ബാങ്ക് അധികൃതർ ഫാക്ടറി സന്ദർശിക്കുക വരെ ചെയ്തു. 1982 ലാണ് ബിസിനെസ്സ് വിപുലീകരിക്കാൻ റിലയൻസ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നും ബോണ്ട് വഴി പണം ശേഖരിക്കാൻ തുടങ്ങിയത്. ഇന്നത്തെ അത്രയും റെഗുലേഷൻ ഇല്ലാതിരുന്ന കാലങ്ങളിൽ റിലയൻസിനെ തകർക്കാൻ സ്റ്റോക്ക് മാർക്കറ്റിൽ ഉള്ള ചിലർ പല പണികളും നടത്തി, പക്ഷെ ധീരു ഭായിയുടെ ധൈര്യത്തിലും ബുദ്ധി ശക്തിയിലും അവരാണ് തകർന്ന് പോയത്. ഈ പ്രശ്നത്തിൽ നിന്നും തലയൂരാൻ പറ്റാതെ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച് മൂന്ന് ദിവസം പ്രവർത്തനം നിർത്തി വെക്കേണ്ടി വന്നു, അവസാനം അംബാനിയെ തകർക്കാൻ ശ്രമിച്ചവരെ അംബാനി സഹായിച്ചിട്ടാണ് പ്രശ്നങ്ങളിൽ നിന്നും അവർ രക്ഷപെട്ടത്. ഇൻവെസ്റ്റ് ചെയ്തവർക്ക് ന്യായമായ റിട്ടേൺ കൊടുക്കണം എന്നതിൽ ധീരു ഭായ് അംബാനി പ്രത്യേകം ശ്രദ്ധിച്ചതിനാൽ എന്തെങ്കിലും പ്രോജെക്റ്റിനായി സ്റ്റോക്ക് മാർക്കറ്റിൽ അംബാനി പണം ശേഖരിക്കാൻ വരാനായി ആൾക്കാർ നോക്കിയാണ് നിന്നിരുന്നത്. ഇങ്ങനെയൊക്കെയാണ് റിലയൻസ് വളർന്ന് ഇന്നത്തെ നിലയിൽ എത്തിയത്. ഇതിനിടക്ക് ഭരിക്കുന്ന കക്ഷികൾക്കും, ഉദ്യോഗസ്ഥർക്കും പലപ്പോഴായി പണം കൊടുത്തിട്ടുണ്ടാകാം, പണം കൊടുക്കാതെ ന്യായമായ രീതിയിൽ പോലും ബിസിനെസ്സ് ചെയ്യാൻ അനുവദിക്കില്ലെങ്കിൽ കൊടുക്കാതെ എന്ത് ചെയ്യാൻ പറ്റും.

ഇന്ത്യയുടെ രക്ഷക്കായി തകർക്കാൻ ശ്രമിക്കുന്ന റിലയൻസിന്റെ കഴിഞ്ഞ വർഷത്തെ വരുമാനത്തെ കുറിച്ചാണ് കൂടെയുള്ള ഇമേജിൽ പറഞ്ഞിരിക്കുന്നത്. റിലയൻസിന്റെ പ്രധാന ബിസിനെസ്സ് പെട്രോളിയം പ്രൊഡക്ട്സ് റിഫൈനിംഗ് ആണ്, അതായത് ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തി ശുദ്ധീകരിച്ചു വിവിധ പ്രോഡക്റ്റുകളാക്കി കയറ്റുമതി നടത്തുക, അതിലെ ചെറിയ ഒരംശം മാത്രമാണ് ഇന്ത്യയിൽ വിറ്റഴിക്കുന്നത്. വല്ല രാജ്യങ്ങളിലും കിടക്കുന്ന ക്രൂഡ് ഓയിൽ ഇന്ത്യയിൽ കൊണ്ട് വന്നു ശുദ്ധീകരിച്ചു ആൾക്കാർക്ക് ജോലിയും രാജ്യത്തിന് നികുതിയും കൊടുക്കുന്നതിന്റെ പേരിലാണ് മുകേഷ് അംബാനി നാട്ടിലുള്ള മണ്ടന്മാരുടെ തെറി മുഴുവൻ കേൾക്കുന്നത്. കഴിഞ്ഞ വർഷം റിഫൈനിംഗ് ബിസിനെസ്സ് വഴി ഉണ്ടായ EBIT 25,056 കോടി രൂപയാണ്, പെട്രോ കെമിക്കൽസിന്റെ ബിസിനെസ്സ് വഴി EBIT 12,990 കോടി രൂപ, റീറ്റെയ്ൽ ബിസിനെസ്സിലൂടെ EBIT 784 കോടി രൂപയാണ്. ജിയോ തുടങ്ങിയതേ ഉള്ളതിനാൽ അതിനെ കുറിച്ച് പറഞ്ഞിട്ടില്ല, മീഡിയ ബിസിനെസ്സ് വഴി 201 കോടി രൂപ നഷ്ടമാണ്. ഇനി പൊതുവെ ആൾക്കാർ റിലയൻസ് നടത്തുന്ന ഏറ്റവും വലിയ കൊള്ള എന്ന് പറയുന്ന എണ്ണ കുഴിച്ചെടുക്കുന്ന ബിസിനെസ്സ് ആണ്, റിലയൻസും ബ്രിട്ടീഷ് പെട്രോളിയവും കൂടി കെജി ബേസിൻ ഏരിയായിൽ നടത്തുന്ന ഈ ബിസിനസ്സിൽ റിലയൻസിന് കഴിഞ്ഞ വർഷമുള്ള നഷ്ട്ടം 1584 കോടി രൂപയാണ്. ഏകദേശം 2 ലക്ഷം കോടി രൂപയാണ് റിലയൻസ് ജിയോ തുടങ്ങാൻ വേണ്ടി കടം എടുത്തിട്ടുള്ളത്, ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ആറാമത്തെ വലിയ റിഫൈനറിയുടെ പണി അവസാന ഘട്ടത്തിലാണ് അതിന് വേണ്ടി എടുത്തിരിക്കുന്ന കടം ഒരു ലക്ഷം കോടി രൂപയും. അമേരിക്കയിൽ നിന്നും ഷെയിൽ ഗ്യാസ് കൊണ്ട് വന്ന് റിഫൈൻ ചെയ്യുകയാണ് പുതിയ റിഫൈനറിയുടെ ഉദ്ദേശം. റിലയൻസ് അമേരിക്കയിലെ ഷെയിൽ ഗ്യാസ് മേഖലയിലും വലിയ തുക ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.

ധീരുഭായിയുടെ കാലത്ത് തന്നെ റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ, റിലയൻസ് പവർ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് മുതലായ നിരവധി ബിസിനസ്സുകൾ തുടങ്ങി. ഈ ബിസിനസ്സുകൾ ഒക്കെ തുടങ്ങിയ കാലത്താണ് പല തിരിമറികളും നടന്നതായി കേട്ടിട്ടുള്ളത്, ഇവയൊക്കെ ഇപ്പോൾ അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനികളാണ്, കമ്പനി മാനേജ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് കുറവ് മൂലമാണോ എന്നറിയില്ല ആ കമ്പനികൾക്കൊന്നും വലിയ വളർച്ചയില്ല. പേര് ദോഷം കേൾപ്പിച്ച കമ്പനികളുടെ ഉടമസ്ഥൻ ആണെങ്കിൽ പോലും അദ്ദേഹത്തെ ആരും തെറി വിളിക്കുന്നില്ല. ഇന്ത്യക്ക് ഗുണം മാത്രം ചെയ്യുന്ന, ഇത് വരെ ഇന്ത്യയിൽ നിന്നും ലാഭം ഒന്നും ഉണ്ടാക്കാത്ത മുകേഷ് അംബാനിക്കാണ് തെറി വിളി മുഴുവൻ. ഇന്ത്യയിൽ ഇപ്പോൾ ലാഭത്തിലുള്ള റീടൈൽ ബിസിനെസ്സ് പൂട്ടിയാൽ പോലും റിലയൻസ് ഇൻഡസ്ട്രീസിന് ഒരു ചുക്കും സംഭവിക്കാനില്ല.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment