തിളക്കമാര്‍ന്ന പ്രകടനവുമായി അടിമാലി സ്‌കൂള്‍.


ചാവക്കാട്: തൃശ്ശൂര്‍ മേഖല വി.എച്ച്.എസ്.ഇ. എക്‌സ്‌പോയില്‍ ഇടുക്കി ജില്ലയില്‍നിന്ന് പങ്കെടുത്ത ഏക സ്‌കൂളായ അടിമാലി എസ്.എന്‍.ഡി.പി. വി.എച്ച്.എസ്.എസിന് തിളക്കമാര്‍ന്ന വിജയം. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മൂന്നു വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താന്‍ സ്‌കൂളിനായി.

എക്‌സ്‌പോയില്‍ പങ്കെടുത്ത അമ്പതോളം സ്‌കൂളുകളില്‍ ബാക്കിയെല്ലാം തൃശ്ശൂര്‍ ജില്ലയില്‍നിന്നായിരുന്നു. ഇന്നൊവേറ്റീവ് വിഭാഗത്തില്‍ ഒന്നും കരിക്കുലം വിഭാഗത്തില്‍ രണ്ടും പ്രോഫിറ്റബിള്‍ വിഭാഗത്തില്‍ മൂന്നും സ്ഥാനം അടിമാലി സ്‌കൂളിനാണ്. മാര്‍ക്കറ്റബിള്‍ വിഭാഗത്തില്‍ മാത്രമാണ് ഇവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടാതിരുന്നത്.

ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനം നേടിയ സ്‌കൂളുകള്‍ ക്രമത്തില്‍. ബ്രാക്കറ്റില്‍ സ്‌കൂളുകളുടെ സ്ഥാനം.

കരിക്കുലം വിഭാഗം-വാടാനപ്പള്ളി കെ.എന്‍.എം.എച്ച്.എസ്.എസ്. (1), അടിമാലി എസ്.എന്‍.ഡി.പി. വി.എച്ച്.എസ്.എസ്. (2), പുതുക്കാട് ഗവ. വി.എച്ച്.എസ്.എസ്. (3).

ഇന്നൊവേറ്റീവ് വിഭാഗം- അടിമാലി എസ്.എന്‍.ഡി.പി. വി.എച്ച്.എസ്.എസ്. (1), എടക്കഴിയൂര്‍ എസ്.എസ്.എം.വി.എച്ച്.എസ്.എസ്. (2), കാറളം വി.എച്ച്.എസ്.എസ്. (3).

മാര്‍ക്കറ്റബിള്‍ വിഭാഗം- കയ്പമംഗലം ജി.എഫ്.വി.എച്ച്.എസ്.എസ്. (1), ഇരിങ്ങാലക്കുട ജി.വി.എച്ച്.എസ്.എസ്. ഗേള്‍സ് (2), അയ്യന്തോള്‍ ജി.വി.എച്ച്.എസ്.എസ്. (3).

പ്രോഫിറ്റബിള്‍ വിഭാഗം-രാമവര്‍മപുരം ജി.വി.എച്ച്.എസ്.എസ്. (1), ഒരുമനയൂര്‍ ഐ.വി.എച്ച്.എസ്.എസ്. (2), അടിമാലി എസ്.എന്‍.ഡി.പി.വി.എച്ച്.എസ്.എസ്. (3).
To avoid SPAM comments, all comments will be moderated before being displayed.

Post a Comment