നിങ്ങളുടെ സ്മാർട്ട്ഫോൺ മികച്ചതാണോ? ഓൺലൈൻ വഴി അറിയാനൊരു എളുപ്പവഴി



 കൈയ്യിലുള്ള സ്മാർട്ട്ഫോൺ അത്ര നല്ലതാണോ? പുതിയ ഫോണുകൾ വാങ്ങുന്ന പലർക്കും തോന്നാറുള്ള സംശയമാണ്. നമ്മുടെ സ്മാർട്ഫോണുകളെ കുറിച്ചുള്ള വിവരങ്ങളറിയാൻ സാധാരണ എല്ലാവരും സെറ്റിംഗ്സിൽ പോയി എബൗട്ട് ഡിവൈസ് എടുത്തു പരിശോധിക്കാറുണ്ട്. എന്നാൽ ഒരു വെബ്സൈറ്റിന്റെ സഹായത്തോടെ മികച്ച രീതിയിൽ ഫോണിന്റെ എല്ലാ കാര്യങ്ങൾ അറിയാനാകും.

ആദ്യമായി നിങ്ങളുടെ ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എന്റർപ്രൈസസ് ഐഡന്റിറ്റി) നമ്പർ കണ്ടുപിടിക്കുക. *#06# ഡയൽ ചെയ്താൽ 15 അക്ക നമ്പർ ലഭിക്കും. തുടർന്ന് ഇനി നിങ്ങളുടെ മൊബൈൽ ഫോൺ /കംപ്യൂട്ടർ ബ്രൗസറിൽ www.imei.info എന്നു ടൈപ്പ് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ enter imei എന്ന സ്ഥലത്ത് imei ടൈപ്പ് ചെയ്യുക.

'check' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫോൺ നിർമിച്ചതെന്ന് തുടങ്ങിയുള്ള എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും. മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട പല സേവനങ്ങളും ഈ വെബ്സൈറ്റില്‌‍ ലഭ്യമാണ്. 

ഷിബു തമ്പിക്കുട്ടി 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق