നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഫെയ്‌സ്ബുക്ക് പേജാക്കി മാറ്റാം


സോഷ്യല്‍ മീഡിയയില്‍ എപ്പോഴാണ് ആരുടേയാണ് ജനപ്രീതി വര്‍ധിക്കുക എന്ന് പറയാന്‍ കഴിയില്ലല്ലോ. ആരാധകര്‍ കൂടുമ്പോള്‍ സാധാരണ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒന്നും പോരാത്ത അവസ്ഥ വന്നെന്നുവരും. ആരാധകര്‍ ഏറെയുള്ളവര്‍ സാധാരണ ഫെയ്‌സ്ബുക്കില്‍ ഒരു പുതിയ പേജ് തുടങ്ങുന്ന പതിവുണ്ട്. അങ്ങനെ തുടങ്ങുമ്പോള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ സുഹൃത്തുക്കളെയെല്ലാം പുതിയ പേജിലേക്ക് സ്വാഗതം ചെയ്ത് സന്ദേശമയക്കേണ്ടതായി വരും. അത് വലിയ ശ്രമകരമായ കാര്യമാണ്. പക്ഷെ ഒരു വഴിയുണ്ട്. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു ഫെയ്‌സ്ബുക്ക് പേജ് ആക്കി മാറ്റാം. നിങ്ങളുടെ സുഹൃത്തുക്കളെയെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ. എങ്ങിനെയാണ് അതെന്ന് നോക്കാം.
ഫെയ്‌സ്ബുക്ക് പേജ് ആയി കണ്‍വര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക എന്നിട്ട് ചുവടെ കാണുന്ന ലിങ്കിലേക്കു പോവുക https://www.facebook.com/pages/create/migrate/


ലിങ്ക് ക്ലിക്ക് ചെയ്യുന്നതു വഴി തുറക്കപ്പെടുന്ന പുതിയ വിന്‍ഡോയില്‍ പ്രൊഫൈല്‍, പേജിലേക്ക് convert ചെയ്യുന്നതിന് ആവശ്യമായ ചില  category കള്‍ കാണിക്കും. അത് പരിശോധിച്ചതിന് ശേഷം വിന്‍ഡോയുടെ ചുവടെ വലതു വശത്തായി കാണുന്ന get started എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


അപ്പോള്‍ തുറക്കപ്പെടുന്ന  about your page എന്ന വിന്‍ഡോയില്‍ Category, Name, Address, Phone number, Short description എന്നിങ്ങനെ ഓപ്ഷന്‍സ് ഉണ്ടാകും അത് അതെല്ലാം തന്നെ പൂരിപ്പിച്ചതിനു ശേഷം next ബട്ടണ്‍ ക്ലിക്ക് ചെയുക

തുടര്‍ന്ന് വരുന്ന വിന്‍ഡോ Choose friends to like your Page എന്നതാകും പേജിലേക്ക് convert ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഫെയ്​സ്ബുക്ക് പ്രൊഫൈലിലെ friends എല്ലാരും ഉള്‍പ്പെടുന്ന ലിസ്റ്റില്‍ convert ചെയ്യപ്പെടുന്ന പേജ് ലൈക്ക് ചെയ്യുന്നതിനായി  select all എന്ന ഓപ്ഷനില്‍ ക്ലിക്ക് കൊടുക്കുക. ഇതു ഒരു ഓട്ടോമാറ്റിക് പ്രോസസ്സ് ആയിരിക്കും ഫെയ്​സ്ബുക്ക് പ്രൊഫൈലിയില്‍ എത്ര friends ഉണ്ടോ അവരുടെ എല്ലാം തന്നെ ലൈക്കുകള്‍ ഓട്ടോമാറ്റിക് ആയിട്ട്  converted പേജിനു ലഭിക്കുന്നു.

 

തുടര്‍ന്ന് വരുന്ന  profile to page tools വിന്‍ഡോ  ചോദിക്കുന്നത് പ്രൊഫൈലിലെ ഫോട്ടോസ്, വീഡിയോസ് തുടങ്ങിയവ പേജിലേക്ക് മാറ്റുന്നതിനെ കുറിച്ചാകും. ഇഷ്ടാനുസരണം ഇവയെല്ലാം തിരഞ്ഞെടുത്തതിനെ ശേഷം finish കൊടുക്കുക കുറച്ചു സമയത്തിനുള്ളില്‍  തന്നെ ഫെയ്​സ്ബുക്ക് പ്രൊഫൈല്‍ ഫെയ്​സ്ബുക്ക് പേജായി മാറുന്നു.



About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق