المشاركات

എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാര്‍ക്കുകൂടി


തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തന രംഗം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 2,31,000 വളണ്ടിയര്‍മാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 
വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വിപുലീകരിണക്കമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അതുപ്രകാരം സന്നദ്ധ പ്രവര്‍ത്തന രംഗം വിപുലീകരിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ 2,31,000 വളണ്ടിയര്‍മാര്‍ ഉണ്ട്. യുവജന കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് ആളുകള്‍ കൂടി ഇതിന്റെ ഭാഗമായി ഇനി വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് പുറമേ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാര്‍ക്കുകൂടി ഇതില്‍ ചേരാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷമായി എന്‍സിസി, എന്‍എസ്എസ് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതും സംസ്ഥാനം നടപ്പാക്കും.
എന്‍ജിഒ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. അത് ഉണ്ടാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق