വൊക്കേഷണൽ ഹയർസെക്കൻഡറി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​പേ​ക്ഷ; വി​ശ​ദാം​ശ​ങ്ങ​ൾ

exam

എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനായി വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 21 വരെ അപേക്ഷിക്കാം.

കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷൽ സ്കൂൾ ഹോസ്റ്റൽ, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്പോർട്സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമവകുപ്പിനു കീഴിലുള്ള ഷെൽട്ടർ ഹോമുകളിലെ താമസക്കാരായ വിദ്യാർഥികൾ, ഗൾഫിലും ലക്ഷദ്വീപിലും അടിയന്തിരഘട്ടങ്ങളിൽ മറ്റു ജില്ലകളിൽ കുടുങ്ങിപ്പോയിട്ടുള്ള വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക.

ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ചിരുന്ന നിരവധി വിദ്യാർഥികളെ ലോക്ക്ഡൗണിനു മുന്നോടിയായി വീടുകളിലേക്ക് അയയ്ച്ചിരുന്നു. ജില്ലകൾക്ക് അകത്തുള്ള പരീക്ഷാ കേന്ദ്രമാറ്റം അനുവദനീയമല്ല.

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോന്പിനേഷൻ നിലവിലുള്ള സ്കൂളുകൾ മാത്രമേ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്.

ലഭ്യമായ ഓണ്‍ലൈൻ അപേക്ഷകൾ പരിശോധിച്ച് അർഹരായ വിദ്യാർഥികൾക്ക് പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റ് 23ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിദ്യാർഥി അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാൻ കഴിയാത്ത പക്ഷം ജില്ലയിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം അനുവദിക്കും.

എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷാ കേന്ദ്ര മാറ്റങ്ങൾക്ക് യഥാക്രമം 


എന്നീ വെബ്സൈറ്റുകളിലെ Application for centre changeഎന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. എസ്എസ്എൽസി വിദ്യാർഥികൾ അവർ പഠിക്കുന്ന മീഡിയം ഉള്ള പരീക്ഷാകേന്ദ്രമാണ് തെരഞ്ഞെടുക്കേണ്ടത്.

ഹയർസെക്കൻഡറി സ്കൂളുകളിൽ ലഭ്യമായ കോഴ്സ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ school List എന്ന മെനുവിൽനിന്നും ലഭ്യമാകുന്നതാണ്. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ ലഭ്യമായ കോഴ്സ് വിവരങ്ങൾ മാതൃ സ്കൂൾ പ്രിൻസിപ്പലുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം.

സ്പെഷൽ സ്കൂൾ വിദ്യാർഥികൾ അതേ വിഭാഗത്തിലുള്ള സ്പെഷൽ സ്കൂളുകൾ മാത്രമേ തെരഞ്ഞെടുക്കാവൂ. ഐഎച്ച്ആർഡി, ടിഎച്ച്എസ്എൽസി വിദ്യാർഥികളും ജില്ലയിലെ പ്രസ്തുത വിഭാഗം സ്കൂളുകൾ തെരഞ്ഞെടുക്കണം.

എഎച്ച്എസ്എൽസി, ആർട്സ് എച്ച്എസ്എസ് വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റം അനുവദിക്കില്ല. ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് വെബ്സൈറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ