പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ





പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍

* ലക്ഷദ്വീപ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളുടേയും ക്വാറന്‍റൈനിലുള്ള വിദ്യാര്‍ഥികളുടേയും പട്ടിക മുന്‍കൂട്ടി തയ്യാറാക്കി ബന്ധപ്പെട്ട സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറിയിക്കേണ്ടതാണ്. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണം.

* സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ എണ്ണം (സംസ്ഥാനത്തിന് അകത്ത് നിന്നും വന്നവര്‍, പുറത്ത് നിന്നുള്ളവര്‍), ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാര്‍ഥികളുടെ യാത്രാക്രമീകരണം തുടങ്ങിയവ ഉള്‍പ്പെടെ ഒരു മൈക്രോപ്ലാന്‍ തയ്യാറാക്കണം.

* രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ (ഒരു പുരുഷനും ഒരു സ്ത്രീയും) ആരോഗ്യവകുപ്പ് പരീക്ഷാ ദിവസങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നിയമിക്കേണ്ടതാണ്. പരീക്ഷ തുടങ്ങുന്നതിന് വളരെ നേരത്തെ തന്നെ ഈ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട ആരോഗ്യസ്ഥാപനത്തിലെ മെഡിക്കല്‍ ഓഫീസറുമായി കൂടിയാലോചിച്ച് മൈക്രോ പ്ലാന്‍ പരിശോധിച്ചിരിക്കണം.

* ആരോഗ്യ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് പരീക്ഷകള്‍ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നടത്തേണ്ടതും ആരോഗ്യ പ്രവര്‍ത്തകര്‍ പരീക്ഷാ കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണ നടപടികള്‍ അവലോകനം ചെയ്യേണ്ടതുമാണ്.

* പരീക്ഷയ്ക്ക് മുമ്പായി തന്നെ ഇന്‍വിജിലേറ്റര്‍മാര്‍, സ്‌കൂള്‍ മാനേജുമെന്‍റ്, സ്റ്റാഫ് എന്നിവര്‍ക്ക് മൈക്രോ പ്ലാന്‍ സംബന്ധിച്ചും കോവിഡിന്‍റെ പശ്ചാത്തലത്തിലുള്ള പരീക്ഷാ നടത്തിപ്പും സംബന്ധിച്ച് ബോധവത്ക്കരണത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കേണ്ടതാണ്.

* ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം വീട്/ സ്ഥാപന ക്വാറന്‍റൈനില്‍ താമസിക്കേണ്ടതാണ്. അവരുടെ രക്ഷകര്‍ത്താക്കളും 14 ദിവസത്തെ ക്വാറന്‍റൈനില്‍ പോകേണ്ടതാണ്.

* അവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്ര ക്രമീകരണം ഉണ്ടാക്കേണ്ടതാണ്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

* നല്ല വായുസഞ്ചാരമുള്ള ഹാളുകളിലും ക്ലാസ് റൂമുകളിലും വേണം പരീക്ഷകള്‍ നടത്താന്‍. ജനാലകള്‍ തുറന്നിടണം. ഫാനുകളും മറ്റ് മെക്കാനിക്കല്‍ വെന്റിലേഷനും ഉപയോഗിച്ച് വായു സഞ്ചാരം ഉറപ്പാക്കണം. അതേസമയം എയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികളിലോ ഹാളുകളിലോ പരീക്ഷ നടത്തരുത്.

* സ്‌കൂള്‍/ഇന്‍സ്റ്റിറ്റിയൂഷന്‍ ജീവനക്കാര്‍ തുണി അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ ധരിക്കേണ്ടതും കൈകള്‍ ശുചിയാക്കേണ്ടതുമാണ്.

* രക്ഷകര്‍ത്താക്കളെ സ്‌കൂള്‍ കാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കരുത്

* പരീക്ഷാ കേന്ദ്രത്തിന് പുറത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടം കൂടി നില്‍ക്കുന്നില്ലെന്ന് സ്‌കൂള്‍/സ്ഥാപന അധികാരികള്‍ ഉറപ്പ് വരുത്തേണ്ടതാണ്. അവര്‍ക്ക് വേണ്ടത്ര കാത്തിരിപ്പ് സ്ഥലം ഒരുക്കേണ്ടതാണ്.

* ഓരോ ദിവസത്തെയും പരീക്ഷയ്ക്ക് ശേഷം രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും അവരുടെ വീട്ടിലേക്കോ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കോ തന്നെ മടങ്ങി പോകേണ്ടതാണ്.

* വിദ്യാര്‍ഥികളോടൊപ്പമുള്ള രക്ഷകര്‍ത്താക്കള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലവും ശുചിത്വവും പാലിക്കുകയും വേണം. ഒരാള്‍ മാത്രമേ പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥിയെ അനുഗമിക്കാവൂ. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന രക്ഷിതാക്കള്‍ തമ്മിലുള്ള ഇടപെടല്‍ നിയന്ത്രിക്കണം.

* സംസ്ഥാനത്തിന് പുറത്തുനിന്നും ക്വാറന്‍റൈനില്‍ നിന്നും വരുന്ന എല്ലാ വിദ്യാര്‍ഥികളേയേയും രക്ഷികര്‍ത്താക്കളേയും ക്വാറന്‍റൈന്‍ സ്ഥലത്തുനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിന് ഒരു സാനിറ്റൈസ്ഡ് കോറിഡോര്‍ (റെഡ് ചാനല്‍) ഉണ്ടാക്കേണ്ടതാണ്. രക്ഷിതാക്കള്‍ തമ്മിലുള്ള ഇടപെടല്‍ നിയന്ത്രിക്കണം.

* സ്‌കൂളില്‍ പോസ്റ്റുചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ സാനിറ്റൈസ്ഡ് കോറിഡോര്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കുന്നതിനും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള മേല്‍നോട്ടം വഹിക്കേണ്ടതാണ്. സാനിറ്റൈസ്ഡ് കോറിഡോര്‍ പ്രോട്ടോക്കോള്‍ പാലനം സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തയ്യാറേക്കേണ്ടത്. മാസ്‌ക്, ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്‌സ് (ഹാന്റ് സാനിറ്റൈസര്‍), ലിക്വിഡ്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം എന്നിവ സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.

* സംസ്ഥാനത്തിനകത്തുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹോട്ട് സ്‌പോട്ടുകള്‍ക്കുള്ളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണം. അവരുടെ പരീക്ഷാകേന്ദ്രം ഹോട്ട്‌സ്‌പോട്ടിന് പുറത്താണെങ്കില്‍ അവര്‍ സാനിറ്റൈസ്ഡ് കോറിഡോര്‍ പ്രോട്ടോക്കോള്‍ പാലിക്കണം.

* കേരളത്തിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും പരീക്ഷ എഴുതാനായി വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി ജില്ലയില്‍ ഒരു പ്രത്യേക പരീക്ഷാകേന്ദ്രം അനുവദിക്കുന്നതാണ് അഭികാമ്യം.

* സംസ്ഥാനത്തെ വിദ്യാര്‍ഥികളോടൊപ്പം മറ്റ് സംസ്ഥാനത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒരേ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേക പ്രവേശന മാര്‍ഗത്തോട് കൂടിയുള്ള പ്രത്യേക ടോയ്‌ലറ്റുകള്‍ ഒരുക്കേണ്ടതാണ്. രോഗലക്ഷണമുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ടോയ്‌ലറ്റുകള്‍ ഉണ്ടായിരിക്കണം.

* അന്യസംസ്ഥാനങ്ങളില്‍ നിന്നും ക്വാറന്റീനില്‍ നിന്നും വരുന്ന രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയില്‍ ഹോട്ടലുകള്‍, ഷോപ്പുകള്‍, കാന്‍റീൻ എന്നിവയില്‍ നിന്ന് ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ അനുവദിക്കരുത്. ഉച്ചകഴിഞ്ഞും പരീക്ഷയുണ്ടെങ്കില്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അനുവദിക്കണം. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ വെള്ളം നല്‍കണം. കുടിവെള്ളത്തിനായി കപ്പുകള്‍ പങ്കിടുന്നത് അനുവദിക്കരുത്.

* വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അനുവര്‍ത്തിക്കേണ്ടതും അനുവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ (DO's and DON'T's) കാര്യങ്ങള്‍ വിശദമാക്കുന്ന ബോര്‍ഡുകള്‍ പരീക്ഷാകേന്ദ്രങ്ങളുടെ പരിസരത്ത് ഒന്നിലധികം പോയിന്റുകളില്‍ പ്രദര്‍ശിപ്പിക്കണം. ഇതിന് ചുറ്റും കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ