PGIMER ൽ പാരാമെഡിക്കൽ കോഴ്സ് പഠിക്കാം- ട്യൂഷൻ ഫീസ് പ്രതിവർഷം 250 രൂപ മാത്രം

🔰 ചണ്ഡീഗർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ), 2020-21 വർഷത്തെ, വിവിധ പാരാമെഡിക്കൽ ബാച്ചലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
🔘 മെഡിക്കൽ ലബോറട്ടറി സയൻസ്
🔘 മെഡിക്കൽ റേഡിയോളജി & ഇമേജിംഗ് ടെക്നോളജി
🔘 മെഡിക്കൽ ടെക്നോളജി - റേഡിയോതെറാപ്പി ടെക്‌നോളജി
🔘 ഓപ്പറേഷൻ തിയറ്റർ ടെക്നോളജി
🔘 മെഡിക്കൽ ടെക്നോളജി- പെർഫ്യൂഷനിസ്റ്
🔘 എംബാമിoഗ് & മോർച്ചറി സയൻസസ്
🔘 മെഡിക്കൽ ആനിമേഷൻ & ഓഡിയോ വിഷ്വൽ ക്രിയേഷൻ
🔘 പബ്ലിക് ഹെൽത്ത്
🔘 ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി
🔘 മെഡിക്കൽ ടെക്നോളജി- ഡയാലിസിസ് തെറാപ്പി ടെക്നോളജി
🔘 ഒപ്റ്റോമെട്രി
🔘 ഫിസിയോതെറാപ്പി
എന്നീ വിഷയങ്ങളിലാണ് ബാച്ചലർ പ്രോഗ്രാമുകളുള്ളത്.
🔰 മൂന്നു മുതൽ നാലര വർഷം വരെ ദൈർഘ്യമുള്ളവയാണ് പ്രോഗ്രാമുകൾ.
🔰 ഓരോന്നിനും അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, പ്രായപരിധി എന്നിവ 💻💻 http://pgimer.edu.in/ ൽ ഉള്ള പ്രോസ്പക്ടസിൽ ലഭ്യമാണ് (ഇൻഫർമേഷൻ ഫോർ ക്യാൻഡിഡേറ്റ്സ് ലിങ്ക്).
🔰 രണ്ടു പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ ജൂലായ് 28 നും, മറ്റുള്ളവയുടേത് ആഗസ്റ്റ് 6 നും നടത്തും. വിശദമായ സമയക്രമം, പരീക്ഷാഘടന എന്നിവ പ്രോസ്പക്ടസിൽ ഉണ്ട്.
🔰 അപേക്ഷ ജൂലായ് 10, രാത്രി 11.55 വരെ ഓൺലൈനായി 💻💻 http://pgimer.edu.in/ വഴി നൽകാം.