വിദ്യാസമുന്നതി പരിശീലന ധനസഹായ പദ്ധതി : ഒക്ടോബർ 9 വരെ അപേക്ഷിക്കാം

കേരള സംസ്ഥാനത്തെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന തൊഴിൽ അന്വേഷകരായ വിദ്യാർഥികൾക്ക്  മത്സരപ്പരീക്ഷാ പരിശീലനത്തിനുള്ള "വിദ്യാസമുന്നതി' സ്കോളർഷിപ്പിന് ഒക്ടോബർ 9 വരെ അപേക്ഷിക്കാം. 
അപേക്ഷിക്കുന്ന വിധം : 

പരിശീലന ധനസഹായ പദ്ധതിക്കുള്ള അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. 

ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറഞ്ഞിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം നിർബന്ധമായും ലഭ്യമാക്കണം 

 1. ജാതി തെളിയിക്കുന്ന രേഖ - വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് (മറ്റ് രേഖകൾ സ്വീകാര്യമല്ല).
 2. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്).
 3. പരിശീലനം നടത്തുന്ന സ്ഥാപനത്തിൽ നിന്നും വാങ്ങേണ്ട സർട്ടിഫിക്കറ്റ്. (വെബ്സൈറ്റിൽ ലഭ്യമായ മാത്യകയിൽ തന്നെ സമർപ്പിക്കേണ്ടതാണ്).
 4. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ്. (അക്കൗണ്ട് നമ്പർ, ബ്രാഞ്ച്, IFSC വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം).
 5. ആധാർ കാർഡ്

യോഗ്യതാ മാനദണ്ഡങ്ങൾ:

 • അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരാകണം.
 • അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഓൺലൈൻ ഡാറ്റാബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 
 • ഇതിൽ നിന്നും ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് മാത്രമേ പരിശീലന ധനസഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ. 
 • രജിസ്ട്രേഷൻ ഒരു തവണ മാത്രം ചെയ്യേണ്ടതും പ്രസ്തുത രജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ച് വയ്ക്കേണ്ടതുമാണ്.
 • കോർപ്പറേഷൻ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുവാൻ ഈ രജിസ്ട്രേഷൻ നമ്പർ അനിവാര്യമാണ്.
 • അപേക്ഷകരുടെ (പിതാവിന്റെ മാതാവിന്റെ രക്ഷകർത്താവിന്റെ) കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം (2,00,000/-) രൂപയിൽ താഴെ ആയിരിക്കണം

വിവിധ വിഭാഗങ്ങളും കിട്ടാവുന പരമാവധി തുകയും 

മെഡിക്കൽ /  എൻജിനീയറിങ്  ധനസഹായം  10,000 രൂപ

10ൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോഉജി ഇവയിലോരോന്നിനും B+ അഥവാ 70 %,  12 കഴിഞ്ഞവർക്ക് ഫിസിക്സ്, കെമിസ്ട്രി, ഓപ്ഷനൽ വിഷയം ഇവയിലോരോന്നിനും  B+ അഥവാ 70 % മാർക്ക് വേണം , 2 0 വയസ്സിൽ താഴെ ആയിരിക്കണം. 

പിജി. ധന സഹായം 10,000 രൂപ ഡിഗ്രിക്ക് 60 % വേണം പ്രായപരിധിയില്ല.

ബാങ്ക്, പിഎസ്സി, യുപിഎ സ്സി, മറ്റ് മത്സരപ്പരീക്ഷകൾ  ധന സഹായം:  6,000 രൂപ

സിവിൽ സർവീസസ്  പ്രിലിമിനറി: 15,000 രൂപ,  മെയിൻസ് - പ്രിലിമിനറി ജയിച്ചവർക്ക് 25,000 രൂപ, ഇന്റർവ്യൂ - മെയിൻസ് ജയിച്ച്ർക്ക്. 30,000 രൂപ

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷയുടെയും, ഉള്ളടക്കം ചെയ്യുന്ന രേഖകളുടെയും പകർപ്പ് തപാലിൽ കേരള സംസ്ഥാന മൂന്നാക്ക സമുദായ കോർപ്പറേഷനിൽ അയച്ചുതരേണ്ടതില്ല

വിദ്യാർത്ഥികൾക്ക് നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.

സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക്ധ നസഹായം ലഭ്യമാക്കുന്നത്. കുറഞ്ഞ വരുമാന പരിധിയിൽപ്പെടുന്നവർക്ക്മു മുൻഗണന നൽകികൊണ്ടും, ഫണ്ടിന്റെ ലഭ്യതയ്ക്കനുസൃതമായിട്ടുമാണ്ഗു ണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുന്നത്.

അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും, അപേക്ഷകരായ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളൂ. 

ബാങ്ക് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ പിഴവുകൾ മൂലം ഉണ്ടാകുന്ന miscredit ന് അപേക്ഷകർ മാത്രം ഉത്തരവാദിയായിരിക്കും.

ഓൺലൈൻ അപേക്ഷയിലെ നേരിയ പിഴവുകൾ അപേക്ഷ നിരസിക്കുന്നതിനു  കാരണമാകുമെന്നതിനാൽ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ അതീവ ജാഗ്രതയോടെ പൂർത്തിയാക്കേണ്ടതാണ്. 

വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാത്യകയിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 09/10/2020 ആണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്തുന്നതി നുള്ള അവസരം ലഭിക്കും. 

പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അവ്യക്തമായ രേഖകൾ Upload ചെയ്തിട്ടുള്ളതും, അപൂർണ്ണമായതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷയുടെയും, ഉള്ളടക്കം ചെയ്യുന്ന രേഖകളുടെയും പകർപ്പ് തപാലിൽ കേരള സംസ്ഥാന മൂന്നാക്ക സമുദായ കോർപ്പറേഷനിൽ അയച്ചുതരേണ്ടതില്ല.

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ പ്രസ്തുത പരീക്ഷാ പരിശീലന സഹായം മുമ്പ് ലഭിച്ചവർ പുതുതായി അപേക്ഷിക്കാൻ അർഹരല്ല.

ധനസഹായത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിലേക്ക് SMS ലഭിക്കുന്നതാണ്.  SMS ലഭിക്കുന്ന അപേക്ഷകർ  മാതം താഴെപ്പറയുന്ന രേഖകൾ തപാലിൽ  അയച്ചുതരേണ്ടതാണ്.

 • ഓൺലൈൻ അപേക്ഷയുടെ പകർപ്പ്.
 • ജാതി തെളിയിക്കുന്ന രേഖ - വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് | SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് (മറ്റ് രേഖകൾ സ്വീകാര്യമല്ല) 
 • വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്).
 • പരിശീലനം നടത്തുന്ന സ്ഥാപനത്തിൽ നിന്നും വാങ്ങേണ്ട സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമായ മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതാണ്).
 • അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ്. (അക്കൗണ്ട് നമ്പറും, ബ്രാഞ്ചും വ്യക്തമായി രേഖപ്പെടുത്തിയത്).
 • ആധാർ കാർഡിന്റെ പകർപ്പ്.
 • പരിശീലനത്തിനായി ഫീസ് ഒടുക്കിയതിന്റെ അസ്സൽ രസീത്.

അയച്ചുതരേണ്ട വിലാസം 

 • Kerala State Welfare Corporation for Forward Communities Ltd
 • എൽ 2 കുലീന
 • ജവഹർ നഗർ, കവടിയാർ
 • തിരുവനന്തപുരം - 695 003

Help Line  ഫോൺ: 0471 2311215 , വാട്സ്ആപ് : 6238170312

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment