പ്ലസ് ടു പരീക്ഷ രാവിലെ
മാർച്ച് 17ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷവും നടത്തും.
പരീക്ഷയുടെ ആരംഭത്തിലുള്ള കൂൾ ഓഫ് ടൈം (സമാശ്വാസ സമയം) 15 മിനിറ്റിൽനിന്ന് അഞ്ചോ പത്തോ മിനിറ്റ് വർധിപ്പിക്കുന്നത് പരിഗണിക്കും
വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയിൽ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും എസ്.സി.ഇ.ആർ.ടി ഡയറക്ടറെയും ചുമതലപ്പെടുത്തി.
വിദ്യാർഥികൾക്ക് നിശ്ചിത പാഠഭാഗങ്ങൾ മാത്രം പഠിച്ച് പരീക്ഷയെഴുതാനാകുന്ന രീതിയിലായിരിക്കും കമീകരണം
കൊണ്ടുവരിക. പ്രയാസമുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നതിനുള്ള ക്രമീകരണം കൊണ്ടുവരാൻ എസ്.സി.ഇ.ആർ.ടിക്ക് നിർദേശം നൽകും.