സംസ്ഥാനത്തെ 27 കോളേജുകളിലായി 25 പുതിയ കോഴ്‌സുകള്‍ക്ക് അനുമതി


സംസ്ഥാനത്തെ നാല് സർവകലാശാലകളിലെ 27 സർക്കാർ, എയ്ഡഡ് കോളേജുകളിലായി 25 പുതിയ കോഴ്സുകൾക്ക് അനുമതി. 

കേരള, മഹാത്മാഗന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ കോളേജുകൾക്കാണ് ഈ അക്കാദമിക വർഷം പുതിയ കോഴ്സുകൾ അനുവദിച്ചത്. 

പരമ്പരാഗത കോഴ്സുകൾക്കൊപ്പം പുതുതലമുറ, ഇന്റർഡിസിപ്ലിനറി കോഴ്സുകൾക്കും അനുമതിയുണ്ട്. കോഴ്സുകൾക്കായി 2025 വരെ പുതിയ തസ്തികകൾ സൃഷ്ടിക്കാനാവില്ല. നിലവിലെ അധ്യാപകരെ ഉപയോഗിച്ചു മാത്രമേ കോഴ്സുകൾ നടത്താനാകൂ

  • മാനന്തവാടി ഗവൺമെന്റ് കോളേജ്, കൽപ്പറ്റ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ B.Sc Physics ആരംഭിക്കും. 
  • കൽപ്പറ്റ എൻ.എം.എസ്.എം. കോളേജ്, ശാന്തൻപാറ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ Chemistry ബിരുദ കോഴ്സുകൾ ആരംഭിക്കും. 
  • മൂന്നാർ ഗവൺമെന്റ് കോളേജിൽ B.Sc Botony ക്ക് അനുമതിയുണ്ട്.
  • ആലപ്പുഴ സെയ്ന്റ് ജോസഫ്സ് വനിതാ കോളേജ് എം.എസ് സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്
  • കായംകുളം എം.എസ്.എം. കോളേജ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻഡേറ്റാ അനലിറ്റിക്സ്
  • കൊട്ടാരക്കര സെയ്ന്റ് ഗ്രിഗോറിയോസ് കോളേജ് എം.എസ് സി. സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഓൺ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോ ഡൈവേസിറ്റി 
  • പത്തനാപുരം സെയ്ന്റ് സ്റ്റീഫൻസ് കോളേജ് എം.എസ് സി. ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി ആൻഡ് എത്ത്നോ ഫാർമക്കോളജി
  • എസ്.എൻ. കോളേജ് ചെങ്ങന്നൂർഎം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആന്റ് ഡേറ്റാ സയൻസ്)
  • സെയ്ന്റ് സിറിൾസ് കോളേജ് വടക്കടത്തുകാവ് ചെങ്ങന്നൂർ ബി.എസ്സി. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകൾക്ക് അനുമതിയുണ്ട്.
  • തോന്നയ്ക്കൽ ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ് സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ് ആരംഭിക്കും. 
  • ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബി.ബി.എ. ലോജിസ്റ്റിക്സിന് അനുമതി നൽകി. 
  • ചാത്തന്നൂർ എസ്.എൻ. കോളേജ് എം.എസ് സി. കെമിസ്ട്രി
  • എടക്കൊച്ചി അക്വിനാസ് കോളേജ്എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് 
  • റാന്നി സെയ്ന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ കംപ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് 
  • പാമ്പനാർ എസ്.എൻ. ആർട്സ് ആൻഡ് സയൻസ് കോളേജ് ബി.എ. ഇക്കണോമിക്സ്
  • നെടുങ്കണ്ടം എം.ഇ.എസ്. കോളേജ് എം.എ. ഇക്കണോമിക്സ്
  • എടത്തല അൽഅമീൻ കോളേജ് എം.എസ് സി കംപ്യൂട്ടർ സയൻസ് (ഡേറ്റ അനലറ്റിക്സ്)
  • മണർക്കാട് സെയ്ന്റ് മേരീസ് കോളേജ് എം.എ. ഹിസ്റ്റോറിക്കൽ സ്റ്റഡീസ്
  • എസ്.എൻ. ആർട്സ് ആൻഡ് സയൻസ് കോളേജ് കുമരകം എം.എ. ഇക്കണോമിക്സ്
  • ആതവനാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങൾ ആർട്സ് ആൻഡ് സയൻസ് കോളേജ് എം.എസ് സി. സൈക്കോളജി
  • പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് എം.എ. അൾട്ടർനേറ്റീവ് ഇക്കണോമിക്സ്
  • സുന്നിയ്യ അറബിക് കോളേജ് കോഴിക്കോട് ബി.എസ്സി ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റിങ
  • റൗസത്തുൽ ഉലൂം അറബിക് കോളേജ് കോഴിക്കോട് ബി.എ. ഇംഗ്ലീഷ് ആൻഡ് ക്രിയേറ്റീവ് റൈറ്റിങ്
  • ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് കൊയിലാണ്ടി എം.കോം. ഫോറിൻട്രേഡ്, 
  • MES. കോളേജ് പൊന്നാനി B.Sc Botony എന്നീ കോഴ്സുകൾക്കാണ് അനുമതി നൽകിയത്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ