ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) നാലുവർഷ ബാച്ചിലർ ഓഫ് സയൻസ്-ബി.എസ്. (റിസർച്ച്) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയാണ് പ്രധാന പഠന ശാഖകൾ

  • എട്ട് സെമസ്റ്റരാണ് പഠന കാലാവധി
  • ആദ്യ മൂന്നു സെമസ്റ്ററിൽ എല്ലാവരും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിക്കണം.
  • മൂന്നു സെമസ്റ്റർ സ്പെഷ്യലൈസേഷൻ പേപ്പർ പഠനമാണ്.
  • അവസാന രണ്ടു സെമസ്റ്ററിൽ ഒരു ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ ഒരു ഗവേഷണ അധിഷ്ഠിത പ്രോജക്ട് പൂർത്തിയാക്കണം.

യോഗ്യത, പ്രവേശനരീതി തുടങ്ങിയ വിശദാംശങ്ങൾക്ക്

https://ug.iisc.ac.in/ സന്ദർശിക്കാം.


അപേക്ഷിക്കുന്ന വിധം:

 https://admissions.iisc.ac.in/ വഴി ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഏപ്രിൽ 30