സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം


കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സിബിഎസ്ഇ അടുത്ത മാസം നടത്താനിരുന്ന പൊതുപരീക്ഷകൾ മാറ്റി. മെയ് മാസം നാലാം തിയതി ആരംഭിക്കാനിരുന്ന പൊതു പരീക്ഷകളാണ് മാറ്റിയത്. ഇതിൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് പലമേഖലകളിൽ നിന്നും ആവശ്യം ശ്കതമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവരും പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നു.

എന്നാൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ പതിനൊന്നാം ക്ലാസ്സിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം എങ്ങനെയായിരുക്കും എന്നതിൽ വ്യക്തതയില്ല. എന്നിരുന്നാലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസം നൽകുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം.

ഇതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണ സംഖ്യ ആയിരം കടന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.1027 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ നിരക്ക് 1,72,085 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. സംസ്ഥാനത്ത് സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിക്കില്ലെങ്കിലും നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق