സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ഓൾ ഇന്ത്യാ സർവീസ് ഓഫീസർമാരുടെയും 2020-21 വർഷത്തെ ജി.പി.എഫ് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്സ്മെൻറ് https://ksemp.agker.cag.gov.in ൽ പ്രസിദ്ധീകരിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ പിൻ നമ്പർ ഉപയോഗിച്ച് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്മെൻറ് ഡൗൺലോഡ് ചെയ്യാം. സംശയദൂരീകരണത്തിന് 0471 2776698 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് ഡെപ്യൂട്ടി അക്കൗണ്ട്സ് ജനറൽ (ഫണ്ട്സ്) അറിയിച്ചു. നിലവില്‍ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു . Login ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ GPF Annual Statement എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Year എന്നതിന് നേരെ വര്‍ഷം തിരഞ്ഞെടുത്ത് Go ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റേറ്റ്മെന്റ് ലഭിക്കും
Click Here for GPF Credit Card