Plus one Business Studies Notes Chapter 2 Forms of Business Organisation-FOCUS AREA 2021



Kerala Plus One Business Studies Notes
Chapter 2 Forms of Business Organisation



1. Sole Proprietorship
ഏകാംഗവ്യാപാരം

Sole proprietorship refers to a form of business organization which is owned, managed and controlled by an individual who is the recipient of all profits and bearer of all risk. A sole proprietor is the one who is the only owner of a business.
സംഘടനയുടെ എല്ലാ ലാഭവും നഷ്ടവും വഹിച്ചുകൊണ്ട്  ഒരു വ്യക്തി നടത്തുന്ന വ്യാപാരമാണ് ഏകാംഗവ്യാപാരം. ഈ സംഘടനയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും കൈകാര്യവും ആ നിശ്ചിത വ്യക്തിയിൽ നിക്ഷിപ്തമായിരിക്കും.

Features
സവിശേഷതകൾ

  1. There is ease in formation a well as closure of business.
    സംഘടന എളുപ്പം രൂപീകരിക്കാനും അവസാനിപ്പിക്കാനും കഴിയും.
  2. Sole proprietors have unlimited liability.
    ഏകാംഗവ്യാപാരിക്ക് അനിശ്ചിത ബാധ്യത ഉണ്ടായിരിക്കും,
  3. Sole risk bearer and profit recipient
    എല്ലാനഷ്ടസാധ്യതയും ലാഭവും ഒരു വ്യക്തിക്ക് മാത്രമായിരിക്കും,
  4. Sole proprietor has full control over the affairs of the business
    ബിസിനസ്സിന്റെ പൂർണ്ണ അധികാരം നിയന്ത്രണം ഏകാംഗവ്യാപാരിക്ക് തന്നെയായിരിക്കും
  5. A sole trading concern has no legal existence separate from its owner.
    ഒരു ഏകാംഗവ്യാപാരത്തിന് ഉടമസ്ഥനിൽ നിന്ന് വേർപ്പെട്ടൊരു നിലനിൽപ്പുണ്ടായിരിക്കില്ല.
  6. The death, insanity, of a sole proprietor causes discontinuity of business.
    ഉടമസ്ഥന്റെ മരണം, അസുഖം മുതലായവ ബിസിനസ്സിന്റെ അടച്ചുപൂട്ടലിന് കാരണമായേക്കാം.

Merits
ഗുണങ്ങൾ

  1. Quick decision making – No need to consult with others.
    പെട്ടെന്ന് തീരുമാനമെടുക്കൽ - മറ്റുള്ളവരുമായി കൂടിയാലോചിക്കേണ്ട ആവശ്യമില്ല.
  2. Confidentiality of information – Secrecy can be maintained.
     വിവരങ്ങളുടെ രഹസ്യാത്മകത - രഹസ്യം നിലനിർത്താൻ കഴിയും.
  3. Direct incentive - All the profit goes to the proprietor.
     നേരിട്ടുള്ള പ്രോത്സാഹനം - എല്ലാ ലാഭവും ഉടമസ്ഥന് പോകുന്നു.
  4. Sense of accomplishment – Personal satisfaction by working for himself.
    നേട്ടത്തിന്റെ ബോധം - തനിക്കുവേണ്ടി പ്രവർത്തിക്കുന്നതിലൂടെ വ്യക്തിപരമായ സംതൃപ്തി
  5.  Ease of formation and closure – Only minimum legal formalities.
    രൂപീകരണവും അടയ്‌ക്കലും എളുപ്പമാണ് - മിനിമം നിയമപരമായ ഔപചാരികതകൾ മാത്രം.


Limitation
പരിമിതികൾ

  1. Limited resources
    മുതൽമുടക്ക് പരിമിതമായിരിക്കും
  2. Resources of a sole trader limited to his personal savings and borrowings from others
    ഒരു ഏകാംഗ വ്യാപാരിയുടെ മുതൽമുടക്ക് അയാളുടെ സ്വകാര്യസ്വത്തിന്റെയും പുറമെ ലഭ്യമാക്കുന്ന വായ്പകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും.
  3. Limited life of a business concern
    ബിസിനസ്സ് സ്ഥാപനത്തിന്റെ ആയുർദൈർഘ്യം കുറവായിരിക്കാം,
  4. The death, insanity, of a sole proprietor causes discontinuity of business
    ഇടമസ്ഥന്റെ മരണം, അസുഖം മുതലായ കാരണങ്ങൾ ബിസിനസ്സിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
  5. Owner has unlimited liability Limited managerial ability
    ഉടമയ്ക്ക് പരിധിയില്ലാത്ത ബാധ്യതയുണ്ട്, പരിമിതമായ മാനേജർ കഴിവ് 
  6. a sole trader may not be an expert in every aspects of management.
    ഒരു ഏകാംഗവ്യാപാരി ബിസിനസ്സിന്റെ എല്ലാ ഭരണകാര്യങ്ങളിലും വിദഗ്ധർ ആയിരിക്കണമെന്നില്ല. വ്യക്തിയുടെ കാര്യശേഷിയുടെ അടി സ്ഥാനത്തിലാണ് ബിസിനസ്സിന്റെ ഭരണം നിലനിർത്തുന്നത്.



2.Partnership
പങ്കാളിത്ത കച്ചവടം

Partnership is the relation between per sons who have agreed to share the profits of the business carried on by all or any one of them acting for all.
ബിസിനസ്സിലെ ലാഭം വീതിയ്ക്കാം എന്ന ഉടമ്പടിയോടെ  വ്യക്തികൾ ഒരുമിച്ചു ചേർന്ന് നടത്തുന്നതോ എല്ലാവർക്കുംവേണ്ടി ഒരാൾ നേത്യത്വം നൽകുന്നതോ ആയ ബിസിനസ്സ് സംരഭമാണ് പങ്കാളിത്ത കച്ചവടം.

Features
സവിശേഷതകൾ

  1. Formation
    രൂപീകരണം
    It comes into existence through a legal agreement where in the terms and conditions governing the relationship among the partners.
    പങ്കാളികളുടെ ബന്ധം നിയന്ത്രിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ നിയമകരാറിലൂടെ മാത്രമേ ബിസിനസ്സ് നിലവിൽ വരുന്നുള്ളു
  2. Liability
    ബാധ്യത
    The partners of a firm have unlimited liability the partners are jointly and individually liable for payment of debts.
    പങ്കാളികൾക്ക് അനിശ്ചിത ബാധ്യത ഉണ്ടായിരിക്കും.
  3. Risk bearing 
    അപകടസാധ്യത
    The profit or loss shared by partners equally or in agreed ratio
    ലാഭനഷ്ടങ്ങൾ തുല്യമായോ നിശ്ചിത അനുപാതത്തിലോ വീതിയ്ക്കപ്പെടുന്നു.
  4. Decision making and control 
    തീരുമാനവും നിയന്ത്രണവും
    The activities of partnership firm are managed through joint efforts of all the partners.
    എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ പ്രവർത്തനങ്ങൾ നടത്തുന്നു.
  5. Lack of continuity
    തുടർച്ചയില്ലായ്മ
    The retirement death insolvency or insanity of any partner can bring an end to the business.
    അംഗങ്ങൾക്കു മരണം സംഭവിക്കുകയോ, പിരിഞ്ഞുപോവുകയോ, പാപ്പരാവുകയോ, മാനസികനില തെറ്റുകയോ ചെയ്താൽ അത് ബിസി നസ്സിന്റെ നിലനിൽപ്പിനെ ബാധിക്കുന്നു.
  6. Membership
    അംഗത്വം
    The minimum numbers of needed to start partnership firm is two, while the maximum number in case of banking industry is ten and in case of other businesses it is twenty.
    സ്ഥാപനം തുടങ്ങാൻ കുറഞ്ഞത് 2 അംഗങ്ങളെങ്കിലും വേണം. ബാങ്കിംഗ് സ്ഥാപനങ്ങളിൽ പരമാവധി പത്തും മറ്റു സ്ഥാപനങ്ങളിൽ ഇരുപതും അംഗങ്ങളാവാം.
  7. Mutual agency
    പരസ്പര ഏജൻസി
    In partnership every partner is both an agent and a principal
    പങ്കാളികൾ ഒരേ സമയം ഏജന്റും ഉടമസ്ഥനുമാണ്.

Partnership deed
പങ്കാളിത്ത പ്രമാണം

The written agreement which specifies the terms and conditions that govern the partnership is called the partnership deed.
പങ്കാളിത്തത്തിന്റെ എല്ലാ വ്യവസ്ഥകളും ഉൾപ്പെടുത്തി എഴുതപ്പെട്ട കാറിനെയാണ് പങ്കാളിത്ത പമാണം എന്നു പറയുന്നത്.
The partnership deed generally includes the following aspects
പങ്കാളിത്ത പ്രമാണത്തിൽ ഉൾപ്പെടുന്ന പ്രധാന ഘടകങ്ങൾ

  1. Names and addresses the firm
  2. Names and addresses of all partners
  3. Nature and place of business
  4. Date of Commencement of partnership
  5. Duration of partnership, if any
  6. Capital contribution by the partners
  7. The amount which can be withdrawn by each partner
  8. Rules regarding operation of bank accounts
  9. Division of profits or losses
  10. Interest on capital or drawings, if any
  11. Interest on partner’s loan to the firm
  12. Salaries, commission, etc. if payable to any partner
  13. Details of division of work among the partners
  14. The ascertainment of goodwill on admission, retirement and death of a partner.
  15. Settlement of accounts in the event of retirement or death of partners.
  16. Settlement of accounts on dissolution of the firm
  17. Provisions relating to the maintenance and audit of accounts
  18. Provisions for arbitration in the event of disputes
  19. Provision regarding borrowings of the firm
  20. Rights, duties and liabilities of partners
  1. സ്ഥാപനത്തിന്റെ പേരും വിലാസവും
  2. എല്ലാ പങ്കാളികളുടെയും പേരും വിലാസവും
  3. സ്വഭാവവും ബിസിനസ് സ്ഥലവും
  4. പങ്കാളിത്തം ആരംഭിച്ച തീയതി
  5. പങ്കാളിത്തത്തിന്റെ കാലാവധി, ഉണ്ടെങ്കിൽ
  6. പങ്കാളികളുടെ മൂലധന സംഭാവന
  7. ഓരോ പങ്കാളിക്കും പിൻവലിക്കാവുന്ന തുക
  8. ബാങ്ക് അക്കൗണ്ടുകളുടെ പ്രവർത്തനം സംബന്ധിച്ച നിയമങ്ങൾ
  9. ലാഭനഷ്ടങ്ങളുടെ വിഭജനം
  10. മൂലധനത്തിലോ ഡ്രോയിംഗിലോ എന്തെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ
  11. സ്ഥാപനത്തിന് പങ്കാളിയുടെ വായ്പയുടെ പലിശ
  12. ഏതെങ്കിലും പങ്കാളിക്ക് നൽകണമെങ്കിൽ ശമ്പളം, കമ്മീഷൻ മുതലായവ
  13. പങ്കാളികൾക്കിടയിൽ ജോലിയുടെ വിഭജനത്തിന്റെ വിശദാംശങ്ങൾ
  14. ഒരു പങ്കാളിയുടെ പ്രവേശനം, വിരമിക്കൽ, മരണം എന്നിവയെക്കുറിച്ചുള്ള ഗുഡ് വിൽ കണ്ടെത്തൽ.
  15. പങ്കാളികളുടെ വിരമിക്കലോ മരണമോ ഉണ്ടായാൽ അക്കൗണ്ടുകളുടെ സെറ്റിൽമെന്റ്.
  16. സ്ഥാപനം പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള അക്കൗണ്ടുകളുടെ സെറ്റിൽമെന്റ്
  17. അക്കൗണ്ടുകളുടെ പരിപാലനവും ഓഡിറ്റും സംബന്ധിച്ച വ്യവസ്ഥകൾ
  18. തർക്കങ്ങൾ ഉണ്ടായാൽ വ്യവഹാരത്തിനുള്ള വ്യവസ്ഥകൾ
  19. സ്ഥാപനത്തിന്റെ വായ്പകൾ സംബന്ധിച്ച വ്യവസ്ഥ
  20. പങ്കാളികളുടെ അവകാശങ്ങൾ, കടമകൾ, ബാധ്യതകൾ


3.Co-Operative Society
സഹകരണ സംഘങ്ങൾ


The cooperative society is a voluntary association of persons, who join together with the motive of welfare of the members. It is compulsorily required to be registered under the Co-operative Societies Act. 1912. At least ten persons required to form a society. The capital is raised from its members through issue of shares. 

The basic principle of co-operative society is “Self help through mutual help” or in other words, “each for all and all for each”.

അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി വ്യക്തികൾ സ്വമേധയാ കൂടിചേർന്നു നടത്ത്തുന്ന  സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സംഘ നിയമം 1912 പ്രകാരം ഇത് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഒരു സംഘം തുടങ്ങാൻ കുറഞ്ഞത് 10 അംഗങ്ങളെങ്കിലും വേണം. ഓഹരികളിലൂടെയാണ് അംഗങ്ങളിൽ നിന്ന് മൂലധനം സമാഹരിക്കുന്നത്. 

സഹകരണ സമൂഹത്തിന്റെ അടിസ്ഥാന തത്വം “പരസ്പര സഹായത്തിലൂടെ സ്വയം സഹായം” അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ “ഓരോരുത്തർക്കും എല്ലാവർക്കും എല്ലാവർക്കും”.

Features
സവിശേഷതകൾ

1) Voluntary membership
സ്വമേധയാ ഉള്ള അഗത്വം
A person is free to join a cooperative society, and can also leave at anytime as per his desire.
വ്യക്തി താത്പര്യമനുസരിച്ച് ചേരുകയും പിരിഞ്ഞു പോരുകയും ചെയ്യാനുള്ള സ്വാതന്ത്യമുണ്ട്

2) Legal status
നിയമവാഴ്ച
Registration of cooperative society is compulsory.
രജിസ്ട്രേഷൻ നിർബന്ധമാണ്.

3) Limited liability
പരിമിതമായ ബാധ്യത
The liability of the member of co-operative society is limited to the extent of their capital contribution
സഹകരണ സംഘത്തിലെ അംഗത്തിന്റെ ബാധ്യത അവരുടെ മൂലധന സംഭാവനയുടെ പരിധിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു

4) Control
In a cooperative society, the power to take decision lies in hand of a elected managing committee.
തിരഞ്ഞെടുക്കപ്പെട്ട മാനേജിംങ്ങ് കമ്മിറ്റിക്കായിരിക്കും തീരുമാനമെടുക്കാനുള്ള അധികാരം.

5) Service motive
സേവനം
The cooperative society through its purpose lays emphasis on the values of mutual help and welfare.
പരസ്പരസഹായത്തിനും ക്ഷേമത്തിനുമാണ് ഒരു സഹകരണസംഘം ഊന്നൽ നൽകുന്നത്.


5.Joint Stock Company
ജോയിന്റ് സ്റ്റോക്ക് കമ്പനി

A company is an artificial person having a separate legal entity, perpetual succession and a common seal. The capital of the company is divided into smaller parts called ‘shares’ which can be transferred freely. The share holders are the owners of the company. Board of directors is the managing body elected by shareholders.
ഒരു കമ്പനി ഒരു പ്രത്യേക നിയമപരമായ അസ്തിത്വവും  ശാശ്വതമായ പിന്തുടർച്ചയും പൊതുവായ മുദ്രയുമുള്ള ഒരു കൃത്രിമ വ്യക്തിയാണ്. കമ്പനിയുടെ മൂലധനം സൗജന്യമായി കൈമാറാൻ‌ കഴിയുന്ന ‘ഷെയറുകൾ‌’ എന്ന് വിളിക്കുന്ന ചെറിയ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓഹരിയുടമകളാണ് കമ്പനിയുടെ ഉടമകൾ. ഓഹരി ഉടമകൾ തിരഞ്ഞെടുത്ത മാനേജിംഗ് ബോഡിയാണ് ബോർഡ് ഓഫ് ഡയറക്ടർമാർ.

Features
സവിശേഷതകൾ

a) Artificial person a company is a creation of law and exist independent of its members.
ഒരു കമ്പനി കൃത്രിമ വ്യക്തി എന്നത് നിയമത്തിന്റെ സൃഷ്ടിയാണ്, അതിലെ അംഗങ്ങളിൽ നിന്ന് സ്വതന്ത്രമായി അത് നിലനിൽക്കുന്നു.

b) Separate legal entity
നിയമപരമായ അസ്തിത്വം
its assets and liabilities are separate from those of its owners
കമ്പനിയുടെ സ്വത്തുക്കളും ബാധ്യതകളുമെല്ലാം മുതലാളിമാരിൽനിന്ന് വേറിട്ട് നിൽക്കുന്നു,

c) Formation
രൂപീകരണം
The formation of a company is a time consuming, expensive and complicated process.
കമ്പനി രൂപീകരണം എന്നു പറയുന്നത് ചിലവേറിയതും ദൈർഘ്യമേറിയതും ആണ്.

d) Perpetual succession
ദീർഘകാല നിലനിൽപ്പ്
A company being a creation of the law, can be brought to an end only by law.
ഒരു കമ്പനി നിയമത്തിന്റെ സൃഷ്ടിയായതിനാൽ നിയമപ്രകാരം മാത്രമേ അവസാനിപ്പിക്കാൻ കഴിയൂ.

e) Control
The management and control of the affairs of the company is undertaken by the board of directors.
ഭരണവും നിയന്ത്രണവുമെല്ലാം ബാർഡ് ഓഫ് ഡയറക്ടേഴ്സിന്റെ കയ്യിലായിരിക്കും.

f) Liability
The liability of members is limited to the extent of the capital contributed by them.
അംഗങ്ങളുടെ ബാധ്യത അവർ നൽകിയ മൂലധനത്തിൽ പരിമിതമായിരിക്കും

g) Common seal
പൊതുവായ സീൽ
The board of directors enters into agreement with others by indicating the company’s approval through a common seal.
കമ്പനിയുടെ പൊതുവായ സീൽ ഉപയോഗിച്ചാണ് ഡയറക്ടർമാരുടെ ബോർഡ് കരാറുകളിൽ ഏർപ്പെടുന്നത് 

h) Risk bearing
നഷ്ടസാധ്യത ഏറ്റെടുക്കൽ
The risk of losses in a company is borne by all the shareholders.
കമ്പനിയുടെ നഷ്ടസാധ്യത എല്ലാവരും കൂടി വീതിക്കുന്നു.


Types of companies
വിവിധതരം കമ്പനികൾ

1 . Private company
സ്വകാര്യ  കമ്പനി

  1. A private company means a company which Restrict the right of members to transfer its share.
    അംഗങ്ങൾക്ക് ഓഹരികൾ കൈമാറ്റം ചെയ്യാനുള്ള അവകാശമില്ല.
  2. Has a minimum of 2 and a maximum of 50 members.
    കുറഞ്ഞത് 2 അംഗങ്ങളും കൂടിയത് 50 അംഗങ്ങളുമുണ്ടായിരിക്കും.
  3. Does not invite public to subscribe to its share capital
    ഓഹരികൾ വാങ്ങാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നില്ല.
  4. Must have minimum up paid capital of Rs.1lakh
    അടച്ചുതീർത്ത മൂലധനം ഏറ്റവും കുറഞ്ഞ ത് 1 ലക്ഷം രൂപയെങ്കിലും ആയിരിക്കണം.

Privileges of private company
സ്വകാര്യ കമ്പനിയുടെ പ്രത്യേകാവകാശങ്ങൾ
Private company can be formed by only two members.
പ്രൈവറ്റ് കമ്പനി രൂപീകരിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത്  2 അംഗങ്ങളെങ്കിലും വേണം.

  • There is no need to issue a prospectus.
    പ്രോസ്പെക്ടസ് ഇറാക്കണ്ടതില്ല.
  • Allotment of shares can be done without receiving the minimum subscription.
    മിനിമം സബ്ക്രിപ്ഷൻ ലഭിക്കാതെ ഷെയറുകൾ വീതിച്ചു നൽകുന്നില്ല.
  • It can start business as soon as it receives the certificate of incorporation.
    സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷൻ ലഭിച്ചയുടൻ കമ്പനിക്ക് ബിസിനസ്സ് തുടങ്ങാവുന്നതാണ്.
  • It needs to have only two directors
    2 ഡയറക്ടർമാർ ഉണ്ടായാൽ മതി.
  • It is not required to keep an index of members
    അംഗങ്ങളുടെ പട്ടിക സൂക്ഷിക്കേണ്ട ആവശ്യകത ഇല്ല
  • There is no restriction on the amount of loan to the directors in a private company.
    ഡയറക്ടർമാർക്ക് നൽകുന്ന വായ്പാതുകയ്ക്ക് പരിധി ഇല്ല.

2. Public company
പൊതു കമ്പനി

  • A public company means a company which is not a private company. As per Indian companies acts public company is one which
    പ്രൈവറ്റ് കമ്പനി അല്ലാത്ത കമ്പനികളാണ് പബ്ലിക് കമ്പനി. ഇന്ത്യൻ കമ്പനി നിയമപ്രകാരം ഒരു പബ്ലിക് കമ്പനി എന്നു പറയുന്നത്.
  • Has a minimum paid-up capital of Rs. 5 lakhs
    ഏറ്റവും കുറഞ്ഞ അടച്ചുതീർത്ത മുലധനം 5 ലക്ഷം രൂപ ആയിരിക്കും.
  • Has a minimum of members and no limit on maximum members
    ഏറ്റവും കുറഞ്ഞത് 7 അംഗങ്ങളുണ്ടാവണം. അംഗങ്ങൾക്ക് പരിമിതിയില്ല.
  • Has no restriction on transfer of share and
    ഓഹരികൾ കൈമാറ്റം ചെയ്യാൻ സാധ്യമാണ്.
  • Is not prohibited from inviting the public to subscribe to its share capital or public deposits.
    ഓഹരികൾ വാങ്ങാൻ പൊതുജനങ്ങളെ ക്ഷണിക്കാവുന്നതാണ്.


Differences between Private Company and Public Company
സ്വകാര്യ കമ്പനിയും പൊതു കമ്പനിയും തമ്മിലുള്ള വ്യത്യാസങ്ങൾ



Public Company  Private Company
Minimum – 7 members  Maximum – Unlimited
Minimum – 2
Maximum – 200
Minimum  3 directors Minimum  2  directors
No Restriction on transfer of shares Restriction on transfer of shares 
Index of members is compulsory Index of members is not compulsory
Can invite public subscribe to shares Can not invite public subscribe to shares


പബ്ലിക് കമ്പനി സ്വകാര്യ കമ്പനി
കുറഞ്ഞത് - 7 അംഗങ്ങൾ പരമാവധി - പരിധിയില്ലാത്തത്
കുറഞ്ഞത് - 2
പരമാവധി - 200
കുറഞ്ഞത് 3 ഡയറക്ടർമാർ കുറഞ്ഞത് 2 ഡയറക്ടർമാർ
ഷെയറുകളുടെ കൈമാറ്റത്തിന് നിയന്ത്രണമില്ല ഷെയറുകൾ കൈമാറുന്നതിനുള്ള നിയന്ത്രണം
അംഗങ്ങളുടെ സൂചിക നിർബന്ധമാണ് അംഗങ്ങളുടെ സൂചിക നിർബന്ധമല്ല
ഷെയറുകളിലേക്ക് പബ്ലിക് സബ്‌സ്‌ക്രൈബുചെയ്യാൻ ക്ഷണിക്കാൻ കഴിയും ഷെയറുകളിലേക്ക് പൊതു സബ്‌സ്‌ക്രൈബുചെയ്യാൻ ക്ഷണിക്കാൻ കഴിയില്ല 


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു കമന്റ്

  1. Poli