നേവിയിൽ പത്താം ക്ലാസുകാർക്ക് സെയിലറാകാം; ജൂലായ് 23 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവി സെയിലർ മെട്രിക് റിക്രൂട്ട്മെൻറിലേക്ക് അപേക്ഷ ക്ഷണിച്ചു. 

350 ഒഴിവാണുള്ളത്.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 
ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23


ഒഴിവുകളുടെ വിശദ വിവരങ്ങൾ 

ഷെഫ് , സ്റ്റുവാർഡ് , ഹൈജീനിസ്റ്റ് എന്നീ ജോലിയിലേക്ക് നിയമനം.
എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.


യോഗ്യത : 

മെട്രിക്കുലേഷൻ പാസ്സായിരിക്കണം.


പ്രായം : 

2001 ഏപ്രിൽ 01 – നും 2004 സെപ്റ്റംബർ 30 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
പരീക്ഷയിൽ സയൻസ് , മാത്തമാറ്റിക്സ് , ജനറൽ നോളജ് വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും.
30 മിനിറ്റായിരിക്കും പരീക്ഷ.
പത്താംക്ലാസ് തലത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ 7 മിനിറ്റിൽ 1.6 കിലോ മീറ്റർ , 20 സ്ക്വാട്ട് , 10 പുഷ് അപ് എന്നിവയായിരിക്കും ഉണ്ടാകുക.
കൂടാതെ ശാരീരിക യോഗ്യത പരിശോധന , മെഡിക്കൽ ചെക്കപ്പ് പരിശോധന എന്നിവയും ഉണ്ടാകും.
അപേക്ഷാ ഫീസ് 

അപേക്ഷയ്ക്ക് 60 രൂപയും ജി.എസ്.ടി.യും ഫീസുണ്ടായിരിക്കും.



അപേക്ഷിക്കേണ്ട വിധം

ജൂലായ് 19 മുതൽ www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment