Total Pageviews

കേരളത്തിലെ ഡിജിറ്റൽ വിദ്യാഭ്യാസം: പ്രവർത്തന രൂപരേഖയും ഉത്തരവുകളും ഹെൽപ് ഫയലുകളും


സംസ്ഥാനത്ത് ഓൺലൈൻ പഠനത്തിന് പൊതു പ്ലാറ്റ്ഫോം; ജി സ്യൂട്ടുമായി കൈറ്റ് വിക്ടേഴ്സ് 

വീഡിയോ കോണ്‍ഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെന്‍റുകൾ നൽകാനും, ക്വിസുകൾ സംഘടിപ്പിക്കാനും, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം പ്ലാറ്റ്ഫോമിലുണ്ടാകും. 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈൻ പഠനത്തിനായി ജി സ്യൂട്ട് എന്ന പൊതു പ്ലാറ്റ്ഫോമൊരുക്കി കൈറ്റ്സ് വിക്ടേഴ്സ്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർത്ഥികളെയാണ് പൊതു ഡൊമൈനിൽ കൊണ്ടുവരുന്നത്.

അധ്യാപകന് മാത്രം സംസാരിക്കാൻ കഴിയുന്ന രീതിയിലായിരുന്നു ഇതു വരെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓണ്‍ലൈൻ പഠനം. ഇതിൽ നിന്നും കുട്ടികൾക്ക് കൂടി സംശയങ്ങൾ ചോദിക്കാനും ഇടപെടാനും കഴിയുന്ന  പ്ളാറ്റ്ഫോമാണ് കൈറ്റ്സ് ഒരുക്കുന്ന ജി സ്യൂട്ട്. ഗൂഗിൾ ഇന്ത്യ സൗജന്യമായാണ് പൊതു പ്ലാറ്റ്ഫോം ലഭ്യമാക്കിയത്. പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യുന്ന ഡേറ്റയുടെ നിയന്ത്രണം കൈറ്റിനുണ്ടായിരിക്കും. 

സ്വകാര്യ സംവിധാനമാണെങ്കിലും ഇതിൽ പരസ്യങ്ങളുണ്ടാകില്ല. വീഡിയോ കോണ്‍ഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെന്‍റുകൾ നൽകാനും, ക്വിസുകൾ സംഘടിപ്പിക്കാനും, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം പ്ലാറ്റ്ഫോമിലുണ്ടാകും. ഡാറ്റകൾ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ജി സ്യൂട്ടിലുണ്ട്.

എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. ലോഗിൻ ഉപയോഗിച്ച് ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനും കഴിയും.അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിഷയങ്ങൾ തിരിച്ചും സ്കൂളുകളിൽ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകൾ തത്സമയം റെക്കോ‍ഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് പങ്കിടാനുള്ള സൗകര്യവുമുണ്ടാകും. 

സ്വകാര്യ സ്കൂളുകൾ നിലവിൽ പരീക്ഷിക്കുന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളെക്കാൾ വിപുലവും ലളിതവുമായി സംവിധാനമായാണ് ജിസ്യൂട്ടിനെ കൈറ്റ് അവതരിപ്പിക്കുന്നത്. ജി സ്യൂട്ട് വഴി ട്രയലായി പൊതുവിദ്യാഭ്യാസമന്ത്രി വിദ്യാർത്ഥികളുമായി സംസാരിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരമങ്ങൾ ലഭ്യമാക്കിയശേഷമാകും ജി സ്യൂട്ട് വഴിയുള്ള ക്ലാസുകൾ തുടങ്ങുക.

ജി-സ്യൂട്ട് ഉപയോഗിക്കുന്നതിനുള്ള പരിശീലനം എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകും. ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നതിനുള്ള മൊഡ്യൂളുകൾ തയ്യാറാണ്. വിക്ടേഴ്സ് ചാനലും പരിശീലനത്തിനായി ഉപയോഗിക്കും. പൈലറ്റ് റോൾട്ടിലെ അനുഭവത്തെ ആശ്രയിച്ച്, മാറ്റങ്ങൾ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തും.

ട്രയൽ ഓൺലൈൻ ക്ലാസ്സിൽ വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളുമായി സംവദിച്ചു. പിരപ്പൻകോഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി എജ്യുക്കേഷൻ (വിഎച്ച്എസ്ഇ) സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു ട്രയൽ കെമിസ്ട്രി ക്ലാസ്സിലാണ് മന്ത്രി ഓൺ‌ലൈൻ പ്രത്യക്ഷപ്പെട്ടത്.

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ചുമതല പ്രഥമാധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും കൈമാറി സര്‍ക്കാര്‍. 

ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നതിനുമുന്‍പ് ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തുകയും അവര്‍ക്ക് ആരില്‍ നിന്നെങ്കിലും ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ട ചുമതല സ്‌കൂള്‍തല സമിതികള്‍ക്കാണെന്നുകാട്ടി പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി.

സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍

* ഡിജിറ്റല്‍ ഉപകരണങ്ങളുടെ യഥാര്‍ഥ ആവശ്യക്കാരെ സ്‌കൂള്‍തല സമിതി കണ്ടെത്തണം 

* കണ്ടെത്തുന്നവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ട ചുമതലയും സമിതിക്കുതന്നെ 

* സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിവുള്ളവര്‍, വായ്പ ആവശ്യമുള്ളവര്‍, സാമൂഹികസഹായം വേണ്ടവര്‍ എന്നിങ്ങനെ കുട്ടികളെ തരംതിരിക്കണം 

* ഓരോ സ്‌കൂളിലും ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍, ഏത് ഉപകരണങ്ങള്‍, എണ്ണം, ലഭ്യമാക്കാനുള്ള മാര്‍ഗം എന്നതിന്റെ കണക്കുകള്‍ സ്‌കൂള്‍തലത്തിലും പഞ്ചായത്തടിസ്ഥാനത്തിലും ജില്ലാതലത്തിലും ക്രോഡീകരിക്കണം.

Google ജി-സ്യൂട്ട് സേവനം വിജയകരമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് അധ്യാപകരും വിദ്യാർത്ഥികളും കൂടുതലറിയണം. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായ ഫയലുകളും പ്രസിദ്ധീകരിക്കുമ്പോൾ  അപ്‌ഡേറ്റുചെയ്യുന്നതായിരിക്കും 

Related Help file, Circular & Govt Orders
Share it:

Educational News

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: