നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും ഫോൺ നമ്പർ എടുത്തിട്ടുണ്ടോ എന്നറിയാൻ ഒരു സംവിധാനം. tafcop.dgtelecom.gov.in എന്ന പോർട്ടലിലൂടെയാണ് ഇത് സാധ്യമാവുക. നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്താൽ നിങ്ങളുടെ ആധാർനമ്പർ ഉപയോഗിച്ച് എടുത്തിട്ടുള്ള മൊബൈല്‍ നമ്പറുകളുടെ പട്ടിക കാണാം. അതിൽ നിങ്ങൾക്ക് അപരിചിതമായ നമ്പറുകൾ ഉണ്ടെങ്കിൽ അവ നിഷ്ക്രിയമാക്കാനും അത് നിങ്ങളുടേത് അല്ലെന്ന് അറിയിക്കാനും സൗകര്യമുണ്ട്.