ഹയർസെക്കണ്ടറി (വൊക്കേഷണൽ VHSE) വിഭാഗം പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് പേജിൽ പ്രസിദ്ധീകരിച്ചു

ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും

ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 23/ 09/2021 , രാവിലെ 10.00 മണി മുതൽ 29/ 09/2021 വൈകുന്നേരം 4.00 മണി വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശനം നേടാവുന്നതാണ്.

ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല.

താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർത്ഥിക്ക് താത്കാലിക പ്രവേശനം നേടാം.

അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥി 29/ 09/2021 വൈകുന്നേരം 4.00 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുന്നതാണ്.


Check Allotment »

Candidate Login  »

Website »

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment