സൗജന്യ ബി.ടെക്​ പഠനനം ; ​ലെഫ്​റ്റനൻറായി ജോലി - ​ പ്ലസ്​ടുകാർക്ക്​ കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ അവസരം

ഇന്ത്യൻ നാവികസേന 10+2 (ബി. ടെക്) കേഡറ്റ് എൻട്രി സ്കീമിന് കീഴിലുള്ള നാല് വർഷത്തെ ബി.ടെക് ഡിഗ്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in ൽ കോഴ്സിന് അപേക്ഷിക്കാം. 

ശാസ്​ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ്​ടു വിജയികൾക്ക്​ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ സൗജന്യമായി ബി.ടെക്​ പഠിക്കാം, ​ലെഫ്​റ്റനൻറായി ജോലി നേടാം. 

10 + 2 (ബി.ടെക്​) കാഡറ്റ്​ എൻട്രി പദ്ധതി പ്രകാരമാണ്​ തെരഞ്ഞെടുപ്പ്​.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 10 എജുക്കേഷൻ എക്​സിക്യൂട്ടിവ്​ & ടെക്​നിക്കൽ ബ്രാഞ്ചുകളിലാണ്​ അവസരം.


മൊത്തം ഒഴിവുകളിൽ 5 എണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിനും 30 എണ്ണം എക്സിക്യൂട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകൾക്കുമാണ്. കോഴ്​സ്​ 2022 ജനുവരിയിൽ ആരംഭിക്കും. ഔദ്യോഗിക വിജ്ഞാപനം www.joinindiannavy.gov.in ൽ നിന്ന്​ ഡൗൺലോഡ്​ ചെയ്യാം.

ജെഇഇ മെയിൻ 2021 (ബിഇ/ ബിടെക്കിന്) പരീക്ഷ എഴുതിയ അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.  സീനിയർ സെക്കൻഡറി/തത്തുല്യ ബോർഡ്​ പരീക്ഷയിൽ ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​ വിഷയങ്ങൾക്ക്​ മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം.  പത്ത്​/പന്ത്രണ്ട്​ ക്ലാസ്​ പരീക്ഷയിൽ ഇംഗ്ലീഷിന്​ 50 ശതമാനം മാർക്കിൽ കുറയാതെ വേണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്​നസ്​ ഉണ്ടാകണം. അപേക്ഷകർ  2002 ജൂലൈ രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. 

എൻടിഎ പ്രസിദ്ധീകരിച്ച ജെഇഇ (മെയിൻ) - 2021 ഓൾ ഇന്ത്യ റാങ്ക് (എഐആർ) അടിസ്ഥാനമാക്കി സർവീസ് സെലക്ഷൻ ബോർഡിനുള്ള കോൾ അപ്പ് നൽകും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളോട് അഭിമുഖത്തിന് ഹാജരാകാൻ ആവശ്യപ്പെടും.

'ജെ.ഇ.ഇ മെയിൻ 2021' ഓൾ ഇന്ത്യ റാങ്ക്​ പരിഗണിച്ച്​ സർവിസസ്​ സെലക്​ഷൻ ബോർഡ്​ (SSB) ഒക്ടോബർ/നവംബർ മാസത്തിൽ ബംഗളൂരു, വിശാഖപട്ടണം, കൊൽക്കത്ത, ഭോപാൽ കേന്ദ്രങ്ങളിലായി നടത്തുന്ന ഇൻറർവ്യൂവിലൂടെയാണ്​ തെരഞ്ഞെടുപ്പ്​. ആദ്യമായി ഇൻറർവ്യൂവിന്​ ഹാജരാകുന്നവർക്ക്​ AC-3 ടയർ റെയിൽ ഫെയർ അനുവദിക്കും.


 എജുക്കേഷൻ ബ്രാഞ്ചിലേക്കും എക്​സിക്യൂട്ടിവ്​ ആൻഡ്​ ടെക്​നിക്കൽ ബ്രാഞ്ചിലേക്കും SSB ഇൻറർവ്യൂ മാർക്കടിസ്​ഥാനത്തിൽ പ്രത്യേകം മെറിറ്റ്​ ലിസ്​റ്റ്​ തയാറാക്കുന്നതാണ്


Apply Online

Notification



About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق