MEDISEP GUIDELINES

Medisep

Do Your Medisep Corrections and Additions Before August 25 for Free Medical Care

നിങ്ങളുടെ മെഡിസെപ് സ്റ്റാറ്റസ് പരിശോധിച്ചുവോ? ഐഡി കാർഡ് ഡൗൺലോ‍ഡ് ചെയ്തെടുത്തോ? ഇല്ലെങ്കിൽ ഇനി ഒട്ടും വൈകാതെ www.medisep.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് എടുത്ത് തെറ്റില്ലെന്ന് ഉറപ്പു വരുത്തിക്കോളൂ. ഇല്ലെങ്കിൽ സൗജന്യചികിത്സയ്ക്കുള്ള അവസരം ഇല്ലാതാകും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി - മെഡിസെപിന്റെ അന്തിമ വിവര ശേഖരണം പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇതനുസരിച്ച് ഓഗസ്റ്റ്‌ 25 നു മുമ്പ് ജീവനക്കാരും പെൻഷൻകാരും തങ്ങളുടെ വ്യക്തി/ആശ്രിത വിവരങ്ങൾ തെറ്റില്ലെന്ന് ഉറപ്പു വരുത്തണം. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഓഗസ്റ്റ് 25 നു മുമ്പ്  ജീവനക്കാർ ബന്ധപ്പെട്ട ഡിഡിഒ മാരേയും പെൻഷൻകാർ ട്രഷറി ഓഫീസർമാരേയും സമീപിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി വെരിഫൈ ചെയ്തുവെന്ന് ഉറപ്പു വരുത്തണം. ഇതിനു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുന്ന തിരുത്തലുകൾ മെഡിസെപ് ഐഡി കാർഡിൽ പ്രതിഫലിക്കില്ല. ഇതിലെ വിവരങ്ങൾ കുറ്റമറ്റതായാൽ മാത്രമേ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ ലഭിക്കൂ.ം

ഐഡി കാർഡ് നിർബന്ധം

ആശുപത്രികളിൽ എത്തുന്ന മെഡിസെപ് ഗുണഭോക്താക്കൾ ആശ്രിതർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ അടങ്ങിയ ഐഡി കാർഡ് നിർബന്ധമായും ഹാജരാക്കണം. കൂടെ ആധാർ കാർഡ്/ പാൻ കാർഡ് / വോട്ടർ ഐഡി കാർഡ്/എംപ്ലോയീസ് ഐഡി കാർഡ് തുടങ്ങിയ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും നൽകണം. ആശ്രിതരുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ലാത്ത കാർഡുമായി എത്തിയാൽ ആശുപത്രികളിൽ നിന്ന് മെഡിസെപ് പദ്ധതിയുടെ സേവനം ലഭിക്കില്ല. ഐഡി കാർഡ് ഇല്ലാതെ സ്റ്റാറ്റസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ചികിത്സ ലഭ്യമാകില്ല. 

നിർദ്ദിഷ്ട തീയതിക്കു ശേഷം ഡാറ്റയിൽ വരുന്ന പിഴവുകൾക്ക് ജീവനക്കാർ / പെൻഷൻകാർ മാത്രമായിരിക്കും ഉത്തരവാദികളെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അതിനാൽ എത്രയും വേഗം ഡാറ്റ പരിശോധിച്ച് തെറ്റുകൾ/ കൂട്ടിച്ചേർക്കലുകൾ ഇല്ലെന്ന് ഉറപ്പു വരുത്തുക.

മെഡിസെപ്പ് പോർട്ടലിൽ DDO Code ( പൂജ്യത്തിൽ തുടങ്ങുന്ന DDO കോഡ് പൂജ്യം ഒഴിവാക്കി ടൈപ്പ് ചെയ്യണം ) User ID ആയും, സ്പാർക്കിൽ രജിസ്റ്റർ ചെയ്ത DDO യുടെ Mob No Password ആയും നൽകി OTP നൽകി Log in ചെയ്യാവുന്നതാണ്.

നിലവിലെ ഓഫീസിലെ DDO Log in ൽ ആ ഓഫീസിൽ നിന്ന് മുമ്പേ upload ചെയ്തവരുടെ വിവരങ്ങൾ ആണ് ലഭ്യമാവുക. ഇവയിൽ റിട്ടയർ ചെയ്തവരുണ്ടെങ്കിൽ അവരെ Block option എന്ന ബട്ടണിൽ Click ചെയ്യേണ്ടതും, നിലവിലെ ഓഫീസിലെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാവുന്നതുമാണ്.

നിലവിലെ DDO Log in ൽ കയറി ജീവനക്കാരൻ്റെ വിവരങ്ങൾ യഥാക്രമം ശരിയാണെന്ന് ഉറപ്പു വരുത്തുകയും, സ്ഥലം മാറിയ ജീവനക്കാർ ഉണ്ടെങ്കിൽ, അവരുടെ Data യിൽ Edit ചെയ്ത് Dept/Office എന്ന Option ൽ നിലവിലുള്ള Dept/office മാറ്റി നൽകി Save ചെയ്യുമ്പോൾ അവർ മാറിയ Dept/Office ലേക്ക് Data മാറ്റപ്പെടുന്നതാണ്.

ഓരോ ജീവനക്കാരനും മെഡിസെപ്പ് വെബ് സൈറ്റിൽ കയറി (DDO Log in അല്ല) അവനവൻ്റെ Status എന്ന ലിങ്കിൽ Click ചെയ്താൽ അവർ നിലവിൽ ഏത് ഓഫീസിലാണെന്ന് അറിയാനും Data Verify ചെയ്യാനും സാധിക്കും. അതിനാൽ ആ ഓഫീസിലേ DDO യെ അറിയിച്ച് നിലവിലുള്ള DDO യുടെ (മുകളിൽ പരാമർശിച്ച പ്രകാരം) കീഴിൽ കൊണ്ടുവന്ന് Data തിരുത്തൽ ആവശ്യമെങ്കിൽ അപേക്ഷ നൽകി തിരുത്തുന്നതിനോ പുതിയ അശ്രിതരെ ചേർക്കുന്നതിനോ, നിലവിലുള്ള ആശ്രിതരെ ഒഴിവാക്കാവുന്നതിനോ സാധിക്കുന്നതാണ്.

പുതിയതായി സർവ്വീസിൽ പ്രവേശിച്ചവരായ ഉദ്യോഗസ്ഥർക്ക് PEN ഉള്ളവർക്ക് DDO Log in ൽ കയറി ” New Employee ” എന്ന ലിങ്കിൽ ” Addition ” എന്ന option ൽ Click ചെയ്താൽ PEN /DoB തുടങ്ങിയ വിവരങ്ങൾ നൽകിയാൽ SPARK ൽ ഉള്ള Data അവിടെ വരുകയും അത് verify ചെയ്ത് അപേക്ഷ DDO ക്ക് നൽകി അർഹരായ അശ്രിതരെ ചേർക്കേണ്ടതും, Data പരിപൂർണ്ണമാക്കി Save ചെയ്യേണ്ടതുമാണ്.

SPARK ൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിന് നിശ്ചിത അപേക്ഷയിൽ വിവരങ്ങൾ ഉൾപ്പെടുത്തി രേഖകൾ സഹിതം ബന്ധപ്പെട്ട Nodal officer ക്ക് നൽകിയാൽ അവർക്ക് data Add ചെയ്യുവാനും MEDISEP ID ജനറേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ്.

പഞ്ചായത്ത് / കോർപ്പറേഷൻ/മുനിസിപ്പാലിറ്റി /ബോർഡ്/ യൂണിവേഴ്സിറ്റി തുടങ്ങി ജീവനക്കാർ USER ID/Password എന്നിവയ്ക്ക് ബന്ധപ്പെട്ട Nodal Officer മാരെ Contact ചെയ്യേണ്ടതാണ്.

നിലവിൽ പെൻഷൻകാർ അവരുടെ Data Medisep Website ൽ കയറി status പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പു വരുത്തേണ്ടതും, ഇല്ലായെങ്കിൽ നിശ്ചിത അപേക്ഷ സഹിതം ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കേണ്ടതുമാണ്.

ജീവനക്കാർ ആയിരുന്ന കാലയളവിൽ Medisep Website ൽ Data Upload ചെയ്യുകയും പിന്നീട് പെൻഷൻ ആവുകയും ചെയ്തവരുടെ കാര്യത്തിൽ അവർ നിലവിൽ pensioner എന്ന നിലയിൽ “ബന്ധപ്പെട്ട ട്രഷറിയിൽ” അപേക്ഷ നൽകേണ്ടതും, പ്രസ്തുത അപേക്ഷയിൽ PEN കൂടി ഉൾപ്പെടുത്തേണ്ടതുമാണ്.

ബാങ്കിൽ കൂടി പെൻഷൻ വാങ്ങുന്നവരാണെങ്കിൽ അവർ തൊടടുത്തുള്ള ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാവും.

നിലവിലെ ഓരോ ജീവനക്കാരൻ്റെയും / പെൻഷൻകാരുടെയും വിവരങ്ങളിൽ View / Update ബട്ടൺ ചുവപ്പു നിറത്തിലാണെങ്കിൽ വിവരങ്ങൾ പൂർണ്ണ മണെന്നും, പച്ച നിറത്തിലാണെങ്കിൽ വിവരങ്ങൾ അപൂർണമാണെന്നുമാണ് കാണിക്കുന്നത്. പച്ച നിറത്തിൽ കാണുന്ന ജീവനക്കാരൻ്റെ വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തേണ്ടതാണ്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment